കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ലോകശ്രദ്ധ പിടിച്ചുപറ്റിയവരാണ്.പുതിയ ഒരു സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്. സ്റ്റേഡിയത്തിലാണെങ്കിലും സ്റ്റേഡിയത്തിന് പുറത്താണെങ്കിലും ഒരുപോലെ ക്ലബ്ബിനെ പിന്തുണക്കാൻ ആരാധകർക്ക് സാധിക്കാറുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്ന് ഈ ആരാധകർ തന്നെയാണ്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുൻപ് കളിച്ചിട്ടുള്ള താരങ്ങളൊക്കെ തന്നെയും ഈ ആരാധക കൂട്ടത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി മുൻപ് കളിച്ചിട്ടുള്ള ഡച്ച് സ്ട്രൈക്കറാണ് മാർക്കോസ് സിഫ്നിയോസ്.2017/18 സീസണിൽ ആണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ളത്. 11 മത്സരങ്ങൾ കളിച്ച ഈ താരം നാല് ഗോളുകൾ നേടിയിട്ടുണ്ട്.പിന്നീട് മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഗോവയിലേക്കാണ് അദ്ദേഹം പോയിട്ടുള്ളത്.
ഈയിടെ അദ്ദേഹം ഒരു അഭിമുഖം നൽകിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ആരാധകരെ എടുത്ത് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും വളരെ സജീവമായ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിനും ഐഎസ്എല്ലിലും ഉള്ളത് എന്നാണ് സിഫ്നിയോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ ഇന്ത്യൻ സൂപ്പർ ലീഗിലെ ആരാധകർ പ്രത്യേകതയുള്ളവരാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ എടുത്തു പറയേണ്ടതാണ്.ആദ്യ നിമിഷം തൊട്ട് അവരിൽ നിന്നും എനിക്ക് സ്നേഹം ലഭിച്ചിരുന്നു. അത് വിവരിക്കാൻ ആവാത്ത ഒന്നുതന്നെയാണ്.മിക്ക മത്സരങ്ങളിലും സ്റ്റേഡിയം ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കും. അതിനുപുറമെ സോഷ്യൽ മീഡിയയിലും അവർ വളരെയധികം ആക്ടീവ് ആയിരിക്കും ‘ഇതാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
നിലവിൽ ഗ്രീസിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന സമയത്ത് സിഫ്നിയോസ് ഒരു യുവതാരമാണ്.വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ വന്നതോടുകൂടിയാണ് താൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതെന്ന് ഈ താരം വ്യക്തമാക്കിയിട്ടുണ്ട്.