രാജിവെച്ച് പുറത്ത് പോകൂ: ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകപ്രതിഷേധം

കേരള ബ്ലാസ്റ്റേഴ്സിന് ഒരു മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.7 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുകയും രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. ആരാധകർ പ്രതീക്ഷിച്ച രീതിയിലുള്ള ഒരു റിസൾട്ടുകൾ ഇതുവരെ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ ആരാധകർ പ്രതിഷേധം പതിവ് പോലെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റിനെതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ട്വിറ്ററിലൂടെയാണ് ഈ പ്രതിഷേധങ്ങൾ ഉയർത്തുന്നത്.ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ, സ്പോട്ടിംഗ് ഡയറക്ടർ കരോലിസ് എന്നിവർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

രാജിവെച്ച് പുറത്തുപോകൂ എന്നാണ് ഒരു ആരാധകൻ ട്വീറ്റ്‌ ചെയ്തിട്ടുള്ളത്. ക്ലബ്ബിനെ മറ്റേതെങ്കിലും മാനേജ്മെന്റിന് കൈമാറാൻ ഈ ആരാധകൻ ആവശ്യപ്പെടുന്നുണ്ട്.അതേസമയം മറ്റൊരു വ്യക്തി എഴുതിയത് മടുത്തു എന്നാണ്.ഒരു ലൂപ്പിൽ അകപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

എല്ലാ സീസണിലും കാര്യങ്ങൾ ഒരുപോലെയാണ്. നല്ല സൈനിങ്ങുകൾ ഇല്ലാത്തതിന്റെ പേരിൽ എപ്പോഴും വിമർശിക്കേണ്ടി വരുന്നു, എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാവുന്നില്ല, പതിവുപോലെ പ്രകടനങ്ങളും മോശമാകുന്നു,ഈയൊരു ലൂപ്പിൽ അകപ്പെട്ടിരിക്കുകയാണ് എന്നാണ് മറ്റൊരാൾ എഴുതിയിട്ടുള്ളത്.

പല ബ്ലാസ്റ്റേഴ്സ് ആരാധകരും ഇതിനോട് യോജിക്കുന്നുണ്ട്. ആരാധകർ അർഹിച്ച ഒരു റിസൾട്ട് ലഭിക്കുന്നില്ല എന്നത് തന്നെയാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.കോച്ചിങ്‌ സംഘവും പ്രധാനപ്പെട്ട താരങ്ങളുമൊക്കെ മാറിയിട്ടും ആരാധകർക്ക് നിരാശ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Karolis SkinkysKerala BlastersNikhil B
Comments (0)
Add Comment