കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യത്തിൽ രണ്ട് ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങുകയായിരുന്നു.എന്നാൽ പിന്നീട് 4 ഗോളുകൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര തിരിച്ചുവരവ് നടത്തി.
ഒരു വലിയ ആരാധക കൂട്ടത്തിനു മുന്നിൽ വച്ചുകൊണ്ടാണ് ഈ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.ആരാധകരുടെ കരുത്തിലാണ് ആ വിജയം നേടിയത് എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ വിബിൻ മോഹനൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ആരാധകരുടെ സ്വാധീനത്തെക്കുറിച്ചും ഇദ്ദേഹം വിശദമായി സംസാരിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ ആരാധകർ പല രീതിയിലും ഞങ്ങളെ സ്വാധീനക്കാറുണ്ട്.ഇത്രയും വലിയ ആരാധക കൂട്ടത്തിനു മുന്നിൽ കളിക്കാൻ സാധിക്കുക എന്നുള്ളത് തന്നെ ഒരു അനുഗ്രഹമാണ്. അവരുടെ ആർപ്പുവിളികളും ചാൻഡുകളും ഞങ്ങൾക്ക് ഒരു പോസിറ്റീവ് മൈൻഡ് സെറ്റ് ആണ് നൽകുന്നത്. കഴിഞ്ഞ സീസണിൽ ഗോവക്കെതിരെയുള്ള ആ വിജയത്തിൽ ഒരു റോൾ വഹിച്ചത് ഈ ആരാധകർ തന്നെയാണ് ‘ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു.അത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോടാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.ആ മത്സരത്തിൽ വിജയം നേടേണ്ടത് അത്യാവശ്യമാണ്. അല്ല എന്നുണ്ടെങ്കിൽ പതിയെ പതിയെ ആരാധകർ ക്ലബ്ബിനെ കൈവിട്ടു തുടങ്ങും.