കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ക്ലബ്ബിനോടൊപ്പമുള്ള നാലാമത്തെ സീസണാണ് ഇപ്പോൾ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ആദ്യത്തെ മൂന്ന് സീസണുകളിലും അദ്ദേഹം ഇവാൻ വുക്മനോവിച്ചിന് കീഴിലായിരുന്ന കളിച്ചിരുന്നത്. ഇപ്പോൾ സ്റ്റാറേയുടെ കീഴിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അസുഖം മൂലം ആദ്യത്തെ ചില മത്സരങ്ങൾ നഷ്ടമായെങ്കിലും ഇപ്പോൾ ക്യാപ്റ്റൻ ലൂണ തിരിച്ചെത്തിയിട്ടുണ്ട്.
ദി ബ്രിഡ്ജിന് പുതുതായി കൊണ്ട് ഒരു അഭിമുഖം ലൂണ നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ആരാധകരെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.ആരാധകരുമായി തനിക്ക് പ്രത്യേക ഒരു ബന്ധം തന്നെ ഉണ്ട് എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്. താൻ എല്ലായിടത്തും ഓടിക്കളിക്കുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇഷ്ടപ്പെടുന്നു എന്നും ലൂണ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ബ്രിഡ്ജ് റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരമാണ്.
‘ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉള്ളതുകൊണ്ടുതന്നെ എനിക്ക് ഇവിടെ വീടുപോലെയാണ് അനുഭവപ്പെടുന്നത്.ഞങ്ങൾ കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ഉള്ള അന്തരീക്ഷം വിശ്വസിക്കാൻ കഴിയാത്തതാണ്.ഞാനും ആരാധകരും തമ്മിലുള്ള ബന്ധം വളരെ സ്പെഷ്യലായ ഒന്നുതന്നെയാണ്.ഞാൻ എല്ലായിടത്തും ഓടിക്കളിക്കുന്നത് അവർ കാണുന്നു. തീർച്ചയായും അവർ അതിനെ ഇഷ്ടപ്പെടുന്നുമുണ്ട് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് നായകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിലെ കഠിനാധ്വാനി തന്നെയാണ് അഡ്രിയാൻ ലൂണ. ശാരീരിക പ്രശ്നങ്ങൾ കാരണം ഈ സീസണിൽ യഥാർത്ഥ മികവിലേക്ക് ഉയരാൻ ലൂണക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ വരും മത്സരങ്ങളിൽ അദ്ദേഹത്തിൽനിന്നും നിർണായകമായ കോൺട്രിബ്യൂഷൻ ഉണ്ടാകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.