കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഒരു മികച്ച തുടക്കം ലഭിച്ചിട്ടുണ്ട്. 8 മത്സരങ്ങളിൽ നിന്ന് അഞ്ചു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഇപ്പോൾ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്. ഈ മികച്ച തുടക്കത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ തന്നെയാണ്.
തകർപ്പൻ പ്രകടനമാണ് അഡ്രിയാൻ ലൂണ ഈ സീസണിൽ നടത്തുന്നത്. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ പോലും അദ്ദേഹത്തിന്റെ പേരിൽ ഒരു അസിസ്റ്റ് ഉണ്ട്.8 മത്സരങ്ങളിൽ നിന്ന് 7 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചു കഴിഞ്ഞു.3 ഗോളുകളും 4 അസിസ്റ്റുകളുമാണ് അദ്ദേഹം.കേരള ബ്ലാസ്റ്റേഴ്സിന്റെ എൻജിൻ എന്ന് തന്നെ നമുക്ക് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.
ഇപ്പോഴിതാ അദ്ദേഹത്തെ വാനോളം പ്രശംസിച്ചുകൊണ്ട് എതിർ പരിശീലകൻ മുന്നോട്ട് വന്നിട്ടുണ്ട്. ഗോവയുടെ പരിശീലകനായ മനോളോ മാർക്കെസാണ് ലൂണയെ പ്രശംസിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ഒരു കമ്പ്ലീറ്റ് പ്ലെയറാണ് എന്നാണ് മാർക്കസ് പറഞ്ഞിട്ടുള്ളത്. എല്ലായിടത്തും അദ്ദേഹം ഒരു ലീഡറാണെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഒരാൾ കേരള ബ്ലാസ്റ്റേഴ്സിൽ ആണ് ഉള്ളത്. അത് അഡ്രിയാൻ ലൂണയാണ്. എല്ലാ കാര്യങ്ങളിലും അദ്ദേഹം ഒരു കംപ്ലീറ്റ് പ്ലെയറാണ്,അറ്റാക്കിങ്ങിൽ മാത്രമല്ല,എല്ലായിടത്തും അദ്ദേഹം സമ്പൂർണ്ണനാണ്.കളത്തിനകത്തും കളത്തിന് പുറത്തും അദ്ദേഹം ഒരു ലീഡർ കൂടിയാണ്,ഇതാണ് ഗോവയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ ഏറ്റുമുട്ടുന്നത്.ഗോവയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ സീസണിൽ ഒരു തോൽവി പോലും അറിയാത്ത ക്ലബ്ബാണ് ഗോവ. അവരെ അവരുടെ തട്ടകത്തിൽ വച്ച് പരാജയപ്പെടുത്തുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി തന്നെയായിരിക്കും.