കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എഫ്സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി നടക്കുന്ന മത്സരം ഗോവയുടെ മൈതാനമായ ഫറ്റോർഡയിൽ വെച്ചു കൊണ്ടാണ് അരങ്ങേറുക. ഗോവയുടെ മൈതാനത്ത് അവരെ അവസാനമായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് 2016 ലാണ്. ഏഴ് വർഷങ്ങൾക്ക് ശേഷം അവരെ തോൽപ്പിക്കാൻ കഴിയുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.
പക്ഷേ ഗോവ അതിശക്തരാണ്.ഈ സീസണിൽ ഒരു തോൽവി പോലും അവർ അറിഞ്ഞിട്ടില്ല. അവരെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും.രണ്ട് വിദഗ്ധരായ പരിശീലകരുടെ പോരാട്ടം കൂടിയാണ് ഈ മത്സരം.മനോളോ മാർക്കസും ഇവാൻ വുക്മനോവിച്ചും ഏറ്റുമുട്ടുമ്പോൾ അന്തിമ വിജയം ആർക്കായിരിക്കും എന്നതും ആരാധകർക്ക് അറിയേണ്ട കാര്യമാണ്.
എന്നാൽ ഈ മത്സരത്തിനു മുന്നേ കേരള ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ഗോവയുടെ പരിശീലകനായ മനോളോ. കേരള ബ്ലാസ്റ്റേഴ്സിന് ഒരു കാരണവശാലും വിലകുറച്ച് കാണരുത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായിട്ട് പോലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ അവർക്ക് സാധിക്കുന്നുണ്ടെന്നും മാർക്കസ് പറഞ്ഞിട്ടുണ്ട്.പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബ്ലാസ്റ്റേഴ്സ് ഞങ്ങൾക്ക് ഉണ്ടാക്കാൻ പോകുന്ന വെല്ലുവിളികൾ ഏതൊക്കെയാണ് എന്നത് ഞങ്ങൾക്കറിയാം.അവരുടെ കൈവശം ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്.അവരുടെ കഴിവുകളെ ഞങ്ങൾക്ക് ഒരിക്കലും വിലകുറച്ച് കാണാൻ സാധിക്കില്ല.ഞാനും ഇവാനും തമ്മിൽ വളരെ നല്ല ബന്ധത്തിലാണ്. അദ്ദേഹം വളരെ കോമ്പറ്റീറ്റീവ് ആണ്. അദ്ദേഹത്തിന്റെ ടീമിൽ ക്വാളിറ്റി എപ്പോഴും അദ്ദേഹം നടപ്പിൽ വരുത്തും.സുപ്രധാനമായ താരങ്ങളെ നഷ്ടമായിട്ട് പോലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ അവർക്ക് സാധിക്കുന്നുണ്ട്,ഇതാണ് ഗോവയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഗോവ ആറുമത്സരങ്ങളാണ് ഈ സീസണൽ കളിച്ചിട്ടുള്ളത്.അതിൽ അഞ്ചു വിജയവും ഒരു സമനിലയും അവർ നേടിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് എട്ടുമത്സരങ്ങളിൽ നിന്നാണ് 5 വിജയങ്ങൾ നേടിയിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോടെ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. മികച്ച പ്രകടനം നടത്തുമ്പോഴും ക്ലബ്ബ് വരുത്തിവെക്കുന്ന ചില പിഴവുകൾ ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.