മനോളോ മാർക്കസിന്റെ വെടി തീർന്നോ? ഗോവക്ക് ഇതെന്ത് പറ്റി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തവരാണ് എഫ്സി ഗോവ.തുടർച്ചയായി വിജയങ്ങൾ അവർ സ്വന്തമാക്കിയിരുന്നു.സൂപ്പർ കപ്പിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അവർക്ക് കഴിഞ്ഞില്ല. സൂപ്പർ കപ്പിന് ശേഷം വളരെ പരിതാപകരമായ പ്രകടനമാണ് ഇപ്പോൾ ഗോവ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ അവർ സമനില വഴങ്ങുകയായിരുന്നു. പഞ്ചാബ് എഫ്സിയാണ് അവരെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു. ഒരു ഘട്ടത്തിൽ ഗോവ തോൽവി മുന്നിൽ കണ്ടിരുന്നുവെങ്കിലും അവർ പിന്നീട് തിരിച്ചുവരികയായിരുന്നു.ഗോവയുടെ കഷ്ടകാലം ഇപ്പോഴും തുടരുകയാണ്.

അതായത് അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് അവർ നേടിയിട്ടുള്ളത്. മൂന്ന് തോൽവികളും മൂന്ന് സമനിലകളും അവർക്ക് വഴങ്ങേണ്ടിവന്നു. അതായത് ഐഎസ്എലിന്റെ ആദ്യഘട്ടത്തിൽ കണ്ട ഗോവയെ അല്ല നമുക്കിപ്പോൾ കാണാൻ സാധിക്കുക. അവരുടെ പ്രകടനം വളരെ പരിതാപകരമായിട്ടുണ്ട്.

ഐഎസ്എല്ലിലെ ഏറ്റവും മികച്ച പരിശീലകനായി കൊണ്ട് പലരും വാഴ്ത്തപ്പെടുന്ന പരിശീലകനാണ് മനോളോ മാർക്കസ്.എന്നാൽ അദ്ദേഹത്തിന്റെ വെടി തീർന്നോ എന്നാണ് എല്ലാവരും ഇപ്പോൾ ചോദിക്കുന്നത്. എന്തെന്നാൽ ഒരു വിജയം കണ്ടെത്താൻ അദ്ദേഹവും ടീമും വളരെയധികം കഷ്ടപ്പെടുകയാണ്. ഒരുപാട് മികച്ച താരങ്ങൾ ഉള്ള ഗോവക്ക് ഇപ്പോൾ പിടിച്ച് നിൽക്കാൻ പോലും സാധിക്കുന്നില്ല.മനോളോയുടെ തന്ത്രങ്ങൾക്ക് എന്തുപറ്റിയെന്ന് ആശ്ചര്യപ്പെടുകയാണ് ആരാധകർ.

നിലവിൽ പോയിന്റ് പട്ടികയിൽ ഗോവ നാലാം സ്ഥാനത്തുണ്ട്. 18 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് അവർക്കുള്ളത്.കേരള ബ്ലാസ്റ്റേഴ്സിനും സമാനമായ സ്ഥിതി തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഐഎസ്എല്ലിന്റെ രണ്ടാംഘട്ടത്തിൽ നിരവധി തോൽവികൾ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.അടുത്ത മത്സരത്തിൽ മോഹൻ ബഗാൻ ആണ് എതിരാളികൾ.

Fc GoaKerala Blasters
Comments (0)
Add Comment