എന്താണിവിടെ നടക്കുന്നത്?ചെർനിച്ച് മറികടന്നത് ലെസ്ക്കോ ഉൾപ്പെടെയുള്ള പ്രമുഖരെ,ആശങ്ക പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സിലെ ആരാധകർ.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷമാക്കി കൊണ്ടിരിക്കുന്നത് ലിത്വാനിയൻ താരമായ ഫെഡോർ ചെർനിച്ചിന്റെ സൈനിങ്ങാണ്.അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കൊണ്ടാണ് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസൺ അവസാനിക്കും വരെയാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം തുടരുക.അതായത് രണ്ടോ മൂന്നോ മാസം മാത്രം ക്ലബ്ബിനോടൊപ്പം ഉണ്ടാകും.
പക്ഷേ ഇദ്ദേഹത്തിന്റെ സൈനിങ്ങ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.ഈ താരം തന്റെ കരിയറിൽ നേടിയ ചില മനോഹരമായ ഗോളുകൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷമാക്കുന്നുണ്ട്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ 158 K ഫോളോവേഴ്സ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിനുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അനൗൺസ് ചെയ്യുന്നതിന് മുൻപേ കേവലം 7000 ഫോളോവേഴ്സ് മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.ഈ അത്ഭുതകരമായ മാറ്റം ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒരു പവർ തന്നെയാണ് ഇതിലൂടെ കാണിക്കുന്നത്.
പക്ഷേ ചില ആരാധകർ ഇക്കാര്യത്തിലെ ആശങ്കകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിൽ പോലും എത്തിയിട്ടില്ലാത്ത, ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം പോലും കുറിച്ചിട്ടില്ലാത്ത ഒരു താരത്തെയാണ് ഇത്രയധികം ആഘോഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദീർഘകാലമായി മികച്ച ആ രൂപത്തിൽ കളിക്കുന്ന സൂപ്പർതാരം മാർക്കോ ലെസ്കോവിച്ചിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് 130 K യാണ്. അതായത് ഇന്നലെ വന്ന ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളെയും മറികടന്നു കഴിഞ്ഞു. ക്ലബ്ബിന് വേണ്ടി ദീർഘകാലമായി കളിക്കുന്ന പല താരങ്ങളെയും അദ്ദേഹം ആരാധകരുടെ പിന്തുണയും മറികടന്നു കഴിഞ്ഞു.
ഈ അമിതമായ ഒബ്സെഷൻ നല്ലതല്ല എന്ന് തന്നെയാണ് ചില ആരാധകർ പങ്കുവെക്കുന്നത്.ചെറിയ കോൺട്രാക്ട് മാത്രമുള്ള,ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത ഒരു താരത്തിന് ഇത്രയധികം ഹൈപ്പ് നൽകേണ്ടതുണ്ടോ? ഈ ഹൈപ്പിനോട് നീതിപുലർത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ ആരാധകരുടെ റിയാക്ഷൻ എങ്ങനെയാകും എന്ന കാര്യത്തിലൊക്കെയാണ് ഇപ്പോൾ ആശങ്കകൾ ഉള്ളത്. ഏതായാലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ദീർഘകാലമായി മികച്ച രൂപത്തിൽ കളിക്കുന്ന പല താരങ്ങൾക്കും ലഭിക്കാത്തത് ചെർനിച്ചിന് ലഭിക്കുന്നത് ഒരല്പം ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.