കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കപ്പെടുത്തുന്ന വാർത്ത, അസുഖബാധിതനായി ക്ലബ്ബിന്റെ പുതിയ താരം ഫെഡോർ ചെർനിച്ച്.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. എന്തെന്നാൽ പ്രധാനപ്പെട്ട പല താരങ്ങളെയും ക്ലബ്ബിന് പലവിധ കാരണങ്ങൾ കൊണ്ട് ഈ സീസണിൽ ഉടനീളം നഷ്ടമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടി നായകൻ അഡ്രിയാൻ ലൂണയുടെ പരിക്ക് തന്നെയാണ്.ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കില്ല.
മാത്രമല്ല, ഏറ്റവും പുതുതായി കൊണ്ട് സ്ട്രൈക്കർ പെപ്രക്കും പരിക്കേറ്റിരുന്നു.ഈ സീസണിന്റെ പ്രധാനപ്പെട്ട ഭാഗം അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ അഡ്രിയാൻ ലൂണയുടെ പകരം ഫെഡോർ ചെർനിച്ചിനെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്.ലിത്വാനിയൻ നായകനായ ഇദ്ദേഹത്തെ വലിയ പ്രതീക്ഷകളോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വരവേറ്റിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഇദ്ദേഹം കൊച്ചിയിൽ എത്തിയിരുന്നു. തന്റെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം എത്തിയിട്ടുള്ളത്. അദ്ദേഹത്തിന് മികച്ച ഒരു വരവേൽപ്പ് ബ്ലാസ്റ്റേഴ്സ് ഫാൻസ് നൽകുകയും ചെയ്തിട്ടുണ്ട്.എന്നാൽ വളരെ ആശങ്കപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.ചെർനിച്ച് ഇപ്പോൾ അസുഖബാധിതനായിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭാര്യയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കാര്യം അറിയിച്ചിട്ടുള്ളത്.എന്നാൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് അനുമാനിക്കാം.ജെറ്റ് ലാഗ് ഡിസോർഡറാണ് ഇദ്ദേഹത്തിന് ഉള്ളത്.അതായത് ഒരുപാട് സമയം വിമാനത്തിൽ സഞ്ചരിച്ചു കൊണ്ടാണ് ഇവർ കൊച്ചിയിൽ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മൾട്ടിപ്പിൾ ടൈം സോണിലൂടെ സഞ്ചരിക്കുന്നതിനാൽ പലർക്കും പിടിപെടാറുള്ള ഒരു അസുഖമാണിത്.വൈറസ് ബാധ മൂലം ഉണ്ടാകുന്ന പനിയാണ് താരത്തിന് പിടിപെട്ടിട്ടുള്ളത് എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ നിന്നും വ്യക്തമാകുന്നത്.ഒന്ന് രണ്ട് ദിവസം കൊണ്ട് ചെർനിച്ച് ഇതിൽനിന്നും റിക്കവർ ആകുമെന്ന് പ്രതീക്ഷിക്കാം.
കേരള ബ്ലാസ്റ്റേഴ്സിന്റെ റീ സ്റ്റാർട്ടിലെ ആദ്യ മത്സരം വരുന്നത് വരുന്ന ഫെബ്രുവരി രണ്ടാം തീയതിയാണ്. മത്സരത്തിൽ ഒഡീഷയാണ് ക്ലബ്ബിന്റെ എതിരാളികൾ.ആ മത്സരത്തിൽ ചെർനിച്ച് പങ്കെടുക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.