ഇന്ത്യയിലെത്തും മുൻപേ അതിരുകളില്ലാത്ത സ്നേഹവുമായി ബ്ലാസ്റ്റേഴ്സ് ഫാൻസ്,ആദ്യ പ്രതികരണവുമായി ഫെഡോർ ചെർനിച്ച്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ തരംഗമായിരിക്കുന്നത്. യൂറോപ്പ്യൻ താരമായ ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. പരിക്കു മൂലം പുറത്തായ നായകൻ അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്കാണ് ഈ ഫോർവേഡിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. ആരാധകർ ഇത് വലിയ ആഘോഷമാക്കിയിട്ടുണ്ട്.
വളരെ ചെറിയ ഒരു കരാറാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്.ഈ സീസൺ അവസാനിക്കും വരെ മാത്രമാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാവുക. അതായത് രണ്ടോ മൂന്നോ മാസം മാത്രം ബ്ലാസ്റ്റേഴ്സ് താരമായി കൊണ്ട് തുടരും. അദ്ദേഹം ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല.വിസ ശരിയായാൽ ഉടൻ അദ്ദേഹം ഇന്ത്യയിലേക്ക് വരും.
താരം ഇന്ത്യയിൽ എത്തിയിട്ടില്ല,ബ്ലാസ്റ്റേഴ്സ് ക്യാമ്പിനൊപ്പം ജോയിൻ ചെയ്തിട്ടില്ല,അരങ്ങേറ്റം പോലും നടത്തിയിട്ടില്ല, വന്നത് കേവലം ഒരു ഒഫീഷ്യൽ പ്രഖ്യാപനം മാത്രം. അപ്പോഴേക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്നേഹം വാരിക്കോരി കൊടുത്തിട്ടുണ്ട്.ഇൻസ്റ്റഗ്രാമിൽ വലിയ രൂപത്തിൽ അദ്ദേഹത്തിന് ഫോളോവേഴ്സ് വർദ്ധിക്കുന്നുണ്ട്.100K ക്ക് മുകളിൽ ഫോളോവേഴ്സ് അദ്ദേഹത്തിനായി.മാത്രമല്ല കമന്റ് ബോക്സുകളിൽ വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
ഏതായാലും തന്റെ ആദ്യ പ്രതികരണം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ തന്നെ പങ്കുവെച്ചിരുന്നു. അതായത് മഞ്ഞപ്പടയുടെ ഒരു എഡിറ്റഡ് ചിത്രമാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തോടൊപ്പം ജോയിൻ ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. നിങ്ങളുടെ എല്ലാവിധ പിന്തുണക്കും വളരെയധികം നന്ദി, നമുക്ക് അധികം വൈകാതെ കാണാം,ഇതായിരുന്നു ചെർനിച്ചിന്റെ ആദ്യ സന്ദേശം. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ആർമിയുടെ ഒരു ചിത്രവും അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരിക്കും അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കളിക്കാൻ സാധിക്കുക. എന്തെന്നാൽ ലീഗിൽ ഇതിനോടകം തന്നെ 12 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ച് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.