ഒഫീഷ്യൽ:ഫെഡോർ ചെർനിച്ച് പുതിയ ക്ലബ്ബിൽ ചേർന്നു!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് വിദേശ താരമായ ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നത്. സീസണിന്റെ മധ്യത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു പുതിയ താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായത്.ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം.

വലിയ വരവേൽപ്പ് ആയിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ ഇദ്ദേഹത്തിന് നൽകിയത്. എന്നാൽ അതിനോട് നീതി പുലർത്തുന്ന രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അദ്ദേഹം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ 10 മത്സരങ്ങൾ കളിച്ചതാരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനുള്ള ആഗ്രഹം ഈ താരം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചെർനിച്ചിനെ നിലനിർത്തേണ്ടതില്ല എന്ന് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. അങ്ങനെ താരത്തിന്റെ കോൺട്രാക്ട് ക്ലബ്ബ് പുതുക്കിയില്ല. ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം ക്ലബ്ബ് ചെയ്തു.ഇപ്പോൾ ഈ താരത്തിന് പുതിയ ക്ലബ്ബ് ആയിട്ടുണ്ട്. തന്റെ ജന്മരാജ്യമായ ലിത്വാനിയയിൽ തന്നെയാണ് ഈ സൂപ്പർ താരം കളിക്കുക.

ലിത്വാനിയയിലെ ഫസ്റ്റ് ഡിവിഷനാണ് എ ലൈഗ. അവിടെ കളിക്കുന്ന FK Kauno Žalgiris എന്ന ക്ലബ്ബാണ് ഇദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. 2024 സീസണിൽ നാലാം സ്ഥാനത്താണ് ഈ ക്ലബ്ബ് ലീഗിൽ ഉള്ളത്. 18 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് ആണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഏതായാലും ചെർനിച്ച് ഇനി സ്വന്തം നാട്ടിലെ ക്ലബ്ബിൽ തന്നെയാണ് കളിക്കുക.

Fedor CernychKerala Blasters
Comments (0)
Add Comment