Official :ലൂണയുടെ പകരക്കാരൻ എത്തി,ലിത്വാനിയയുടെ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ!

കേരള ബ്ലാസ്റ്റേഴ്സ് ആരെയായിരിക്കും അഡ്രിയാൻ ലൂണയുടെ പകരം എത്തിക്കുക എന്ന ചർച്ചകൾ മുറുകി നിൽക്കുന്ന ഒരു സമയമായിരുന്നു ഇത്. ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. ഏറ്റവും ഒടുവിൽ അലക്സ് ഷാക്കിന്റെ പേരായിരുന്നു വന്നിരുന്നത്. എന്നാൽ എല്ലാ റൂമറുകൾക്കും വിരാമമായിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ആയിക്കൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു. യൂറോപ്പ്യൻ രാജ്യമായ ലിത്വാനിയയുടെ ക്യാപ്റ്റനായ ഫെഡോർ ചെർനിഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.ലിത്വാനിയയുടെ ക്യാപ്റ്റൻ ഇവിടെയെത്തി എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.ഈ സീസൺ അവസാനിക്കും വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.

മെഡിക്കൽ പൂർത്തിയാവാനുണ്ട്. അതിനുശേഷം ഉടൻ തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്യും.32 വയസ്സുള്ള ഇദ്ദേഹം ഫോർവേഡാണ്. മുന്നേറ്റ നിരയിലേക്ക് ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരത്തെ എത്തിച്ചിട്ടുള്ളത്. റഷ്യയിൽ ജനിച്ച ഇദ്ദേഹം ലിത്വാനിയ ദേശീയ ടീമിന് വേണ്ടി 2012 മുതൽ കളിക്കുന്നുണ്ട്. അവർക്ക് വേണ്ടി 82 മത്സരങ്ങൾ കളിച്ച അദ്ദേഹം 12 ഗോളുകൾ നേടിയിട്ടുണ്ട്.അവരുടെ ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം.

AEL Limassol എന്ന ക്ലബ്ബിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്.അത് സൈപ്രസ് ക്ലബ് ആണ്. പ്രശസ്ത റഷ്യൻ ക്ലബ്ബായ ഡൈനാമോ മോസ്ക്കോക്ക് വേണ്ടി കളിച്ചു പരിചയമുള്ള താരമാണ് ഇദ്ദേഹം.മുന്നേറ്റത്തിൽ ഇരു വിങ്ങുകളിലും സെക്കൻഡ് സ്ട്രൈക്കർ ആയിക്കൊണ്ടും കളിക്കാൻ ഇദ്ദേഹത്തിന് സാധിക്കും.

ഏതായാലും താരത്തിന്റെ പ്രകടനം എങ്ങനെയാകും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.അഡ്രിയാൻ ലൂണയുടെ പകരക്കാരനാവുക, അദ്ദേഹത്തിന്റെ നികത്തുക എന്നുള്ളതൊന്നും എളുപ്പമുള്ള കാര്യമല്ല.എന്നിരുന്നാലും ഈ താരം മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.Update – അനൗൺസ്മെന്റ് നടത്തിയ പോസ്റ്റ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പിൻവലിച്ചിട്ടുണ്ട്.പുതിയ പോസ്റ്റ് ഉടനെ വരും എന്ന് പ്രതീക്ഷിക്കാം.Update -ബ്ലാസ്റ്റേഴ്സ് പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.

Fedor CernychKerala Blasters
Comments (0)
Add Comment