പ്രശ്നങ്ങളുണ്ട്,ചെർനിച്ച് പൂർണ്ണമായും ഓക്കെയല്ല,വിശദീകരിച്ച് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങ് ആയ ഫെഡോർ ചെർനിച്ച് കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിലായിരുന്നു അരങ്ങേറ്റം നടത്തിയത്.പകരക്കാരനായി കൊണ്ടായിരുന്നു അദ്ദേഹം ഇറങ്ങിയിരുന്നത്.എന്നാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ പഞ്ചാബിനെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ആദ്യമായി എത്തിയത്.
എന്നാൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. അതായത് ക്ലബ്ബിനൊപ്പം കളിച്ച രണ്ട് മത്സരങ്ങളിലും ചെർനിച്ചിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു.ഈ സീസണിൽ ഇനി കുറച്ച് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ക്ലബ്ബിനോടൊപ്പം ചേർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന് കളിക്കളത്തിൽ ഇറങ്ങേണ്ടി വന്നിരുന്നു.മാത്രമല്ല കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്. ഇതൊക്കെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. 100% ചെർനിച്ച് റെഡി അല്ല എന്നാണ് ഇന്നത്തെ പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഫെഡോർ ഇപ്പോഴും തന്റെ 100 ശതമാനത്തിൽ എത്തിയിട്ടില്ല.അദ്ദേഹം എത്തിയത് തന്നെ വൈകി കൊണ്ടാണ്. വിസയുയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ് അദ്ദേഹം വൈകിയത്. മാത്രമല്ല മൈനസ് 15 ഡിഗ്രിയിൽ നിന്നാണ് അദ്ദേഹം വരുന്നത്. ആ കാലാവസ്ഥയിൽ നിന്ന് വന്ന ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്, ഇതാണ് ചെർനിച്ചിനെ കുറിച്ച് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്.ആ മത്സരത്തിൽ എങ്കിലും ക്ലബ്ബിന് വിജയിക്കേണ്ടതുണ്ട്.തുടർച്ചയായി 4 പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നാണക്കേടിന്റെ പടുകുഴിയിൽ ആണ് ഇപ്പോൾ. പ്രത്യേകിച്ച് ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ എന്തുകൊണ്ട് ഇത്രയും വലിയ ഒരു അധപതനം വന്നു എന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.