ഇവിടെ എളുപ്പമാവുമെന്ന് കരുതി,പക്ഷേ അക്കാര്യം പണി തന്നു,അടുത്തവർഷം ഇങ്ങനെയായിരിക്കില്ല: ചെർനി
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ ടീമിലേക്ക് കൊണ്ടുവന്ന സൂപ്പർതാരമാണ് ഫെഡോർ ചെർനി.അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സൈൻ ചെയ്തത്.ലിത്വാനിയൻ ക്യാപ്റ്റനായ ഇദ്ദേഹം കുറച്ചു മാസങ്ങൾക്ക് വേണ്ടി കോൺട്രാക്ടിൽ ഒപ്പുവെച്ചത്.അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഇപ്പോൾ അവസാനിക്കുകയാണ്.
വലിയ ഹൈപ്പ് ഈ താരം വരുമ്പോൾ ഉണ്ടായിരുന്നു. എന്നാൽ ആ ഹൈപ്പിനോട് നീതിപുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പക്ഷേ മോശമല്ലാത്ത രീതിയിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.ഇനി അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കുമോ എന്നത് വ്യക്തമല്ല.ദിമി ക്ലബ്ബ് വിട്ടത് കൊണ്ട് തന്നെ ചെർനിയെ അവിടെ നിലനിർത്താൻ സാധ്യതയുണ്ട്.
ഏതായാലും ഐഎസ്എല്ലിനെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ചില കാര്യങ്ങൾ ചെർനി ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ഇവിടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് കരുതിയെന്നും എന്നാൽ ഇവിടുത്തെ ചൂട് തനിക്ക് ബുദ്ധിമുട്ടായി എന്നുമാണ് ചെർനി പറഞ്ഞിട്ടുള്ളത്.പക്ഷേ അടുത്ത തവണ ഇതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നുള്ള ഒരു ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.ചെർനിയുടെ വാക്കുകൾ ഇപ്രകാരമാണ്.
ഇവിടെ കാര്യങ്ങൾ എളുപ്പമാകും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ ചൂട് കൂടുതലാണ്.എനിക്ക് ഇത് പരിചിതമല്ലാത്ത ഒന്നാണ്. എന്നാൽ അടുത്ത സീസണിൽ ഞാൻ തുടരുകയോ,കുറച്ച് മാസം കൂടി ഇവിടെ കളിക്കുകയോ ചെയ്താൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം പറഞ്ഞിട്ടുള്ളത്.
താൻ ബ്ലാസ്റ്റേഴ്സിൽ തുടരുകയാണെങ്കിൽ അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം വരുമെന്ന് തന്നെയാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.പക്ഷേ താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് എടുത്തിട്ടില്ല. അടുത്ത സീസണിൽ നൂഹ് സദൂയി,അഡ്രിയാൻ ലൂണ,മിലോസ് ഡ്രിൻസിച്ച് എന്നിവർ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്നത് ഉറപ്പാണ്.ബാക്കിയുള്ള വിദേശ താരങ്ങളുടെ കാര്യത്തിൽ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല