കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് സീസണിന്റെ മധ്യത്തിൽ വച്ച് പരിക്കേറ്റതോട് കൂടിയാണ് മറ്റൊരു വിദേശ സൈനിങ്ങ് നടത്താൻ കേരള ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായത്. അങ്ങനെ യൂറോപ്പിൽ നിന്നും അവർ ഫെഡോർ ചെർനിയെ കൊണ്ടുവന്നു. വലിയ വരവേൽപ്പായിരുന്നു ഈ ലിത്വാനിയൻ നായകന് ലഭിച്ചിരുന്നത്.ഹൈപ്പിന് അനുസരിച്ചുള്ള പ്രകടനം അദ്ദേഹത്തിന് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നിരുന്നാലും മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്.പുതിയ കോൺട്രാക്ട് നൽകിക്കൊണ്ട് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്തുമോ എന്നുള്ളത് വ്യക്തമല്ല.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് പുതുതായി നൽകിയ അഭിമുഖത്തിൽ നിന്നും വ്യക്തമായിരുന്നു.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. യൂറോപ്പിലെ ആരാധകരെക്കാളും മുകളിലാണ് ഇദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഗണിക്കുന്നത്.ചെർനി ബ്ലാസ്റ്റേഴ്സ് ഫാൻസിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
ഞാൻ എന്റെ കരിയറിൽ കളിച്ചിട്ടുള്ള ടീമുകളിലെ ഏറ്റവും മികച്ച ആരാധകരിൽ ഒന്ന്, അതല്ലെങ്കിൽ ഏറ്റവും മികച്ച ആരാധകർ അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ്. ഹോം മത്സരത്തിൽ വളരെ അത്ഭുതകരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. മാത്രമല്ല എവേ മത്സരത്തിൽ പോലും ട്രാവൽ ചെയ്ത് വന്ന് ടീമിനെ പിന്തുണക്കുന്നവരാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ, ഇതാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സൂപ്പർതാരമായ ദിമിയെ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദേശ താരങ്ങളുടെ പ്ലാനുകളിൽ ക്ലബ്ബ് മാറ്റങ്ങൾ വരുത്തിയേക്കും. ഒരുപക്ഷേ ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ വരെ സാധ്യതയുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ കാര്യത്തിൽ അധികം വൈകാതെ ക്ലബ്ബ് തീരുമാനമെടുത്തേക്കും.