ഇതുപോലെ തുടരണം,സീസൺ അവസാനിക്കുമ്പോഴും ഇങ്ങനെ തന്നെയായിരിക്കണം :ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ചെർനിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തിന് വേണ്ടി ഇന്ന് ഇറങ്ങുകയാണ്.ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഇന്ന് രാത്രി 7:30നാണ് ഈ മത്സരം നടക്കുക.ഒഡീഷയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കലിംഗയിൽ വച്ചുകൊണ്ട് അവരെ പരാജയപ്പെടുത്തുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യഘട്ടം ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ഫിനിഷ് ചെയ്തത്. 12 മത്സരങ്ങളിൽ നിന്ന് എട്ടു വിജയങ്ങളുമായി 26 പോയിന്റ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ ഇന്നലെ എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നിട്ടുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ഗോവ ഒന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 24പോയിന്റുള്ള ഒഡീഷ മൂന്നാം സ്ഥാനത്തുമാണ്. അതായത് ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി ഏൽക്കും എന്നർത്ഥം.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരമായ ഫെഡോർ ചെർനിച്ച് ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹം സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വരുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.അദ്ദേഹത്തിന്റെ പ്രകടനം കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രതീക്ഷകളെക്കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്ന പ്രകടനം തുടരാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.അതുപോലെതന്നെ ഈ സീസൺ അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഫിനിഷ് ചെയ്യാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതീക്ഷകളെ കാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് പല വെല്ലുവിളികളെയും മറികടക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി പരിക്കുകൾ തന്നെയാണ്.

അതിനെയെല്ലാം മറികടക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കേണ്ടതുണ്ട്.ചെർനിച്ച് തിളങ്ങേണ്ടത് ഈ ഘട്ടത്തിൽ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിട്ടുണ്ട്. എന്തെന്നാൽ ലൂണയെ മാത്രമല്ല ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. മറിച്ച് മറ്റൊരു സ്ട്രൈക്കർ കൂടിയായ പെപ്രയെ കൂടി ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്.ആ വിടവ് കൂടി നികത്തപ്പെടേണ്ടത് അത്യാവശ്യമാണ്.

Fedor CernychKerala Blasters
Comments (0)
Add Comment