യൂറോപ്പിലെ ആരാധകരെ കണ്ടിട്ട് ഞെട്ടിയിട്ടില്ല,പക്ഷേ ഇവിടുത്തെ മഞ്ഞപ്പട അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞുവെന്ന് ചെർനിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ ടീമിലേക്ക് കൊണ്ടുവന്ന താരമാണ് ഫെഡോർ ചെർനിച്ച്. ടീമിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതുകൊണ്ടാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. യൂറോപ്പിൽ ഒരുപാട് കളിച്ച് പരിചയമുള്ള ഒരു താരം കൂടിയാണ് ചെർനിച്ച്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്താനൊക്കെ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് ലഭിച്ച ഹൈപ്പിനോട് നീതിപുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.ഇനി വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിന് അവശേഷിക്കുന്നത്. വരുന്ന മത്സരങ്ങളിൽ അദ്ദേഹം കൂടുതൽ മികവാർന്ന പ്രകടനം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏറ്റവും പുതിയ അഭിമുഖത്തിൽ അദ്ദേഹം ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ഇവിടുത്തെ മഞ്ഞപ്പട അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു എന്നാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്. യൂറോപ്പിലൊക്കെ ഒരുപാട് കളിച്ചിട്ടുണ്ടെങ്കിലും ഈ അനുഭവം തനിക്ക് കേരളത്തിൽ മാത്രമാണ് ലഭിച്ചതെന്നും ചെർനിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
എന്റെ കരിയറിൽ ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അന്തരീക്ഷമാണ് ഇവിടെയുള്ളത്.ആരാധകർ സ്റ്റേഡിയത്തെ ഇളക്കിമറിക്കുകയാണ്.അവർ കളിക്കളത്തിലെ പന്ത്രണ്ടാമനെ പോലെ നിലകൊള്ളുന്നു.തീർച്ചയായും ഇത് അത്ഭുതകരമായ ഒരു അന്തരീക്ഷം തന്നെയാണ്.അതിന് ഞാൻ ഈ ഘട്ടത്തിൽ അവരോട് നന്ദി പറയാൻ ആഗ്രഹിക്കുകയാണ്,ചെർനിച്ച് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നുവെങ്കിലും വലിയ ഒരു ഇമ്പാക്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരത്തിൽ ചെർനിച്ച് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.