ലിത്വാനിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മൂന്നാമത്തെ വ്യക്തിയായി മാറി,ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്തിൽ അതിശയിച്ച് ചെർനിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതുതായി ടീമിലേക്ക് എത്തിച്ച താരമാണ് ഫെഡോർ ചെർനിച്ച്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോട് കൂടിയാണ് പുതിയ താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് കൊണ്ടുവരേണ്ടിവന്നത്. അങ്ങനെയാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. അദ്ദേഹം ഇപ്പോൾ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.

വലിയ ഹൈപ്പാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.താരത്തിന്റെ സൈനിങ്ങ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അത് വലിയ ആഘോഷമാക്കി മാറ്റി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ചെർനിച്ചിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം തന്നെയായിരുന്നു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്.അത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യും മുൻപ് കേവലം 7000 ഫോളോവേഴ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിപ്പോൾ 1,83,000 ഫോളോവേഴ്സിലേക്ക് എത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ചെർനിച്ച് തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലിത്വാനിയ എന്ന രാജ്യത്തെ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മൂന്നാമത്തെ വ്യക്തി ഇപ്പോൾ താനാണ് എന്നാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്. ഇത്രയധികം ഫോളോവേഴ്സ് ഉണ്ടാകുമെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെർനിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഞാൻ കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി സംസാരിക്കുന്ന സമയത്ത് അദ്ദേഹം എന്റെ ഇൻസ്റ്റഗ്രാമിനെ പറ്റി ചോദിച്ചിരുന്നു.അദ്ദേഹം എന്നോട് പറഞ്ഞു കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സൈൻ ചെയ്യുകയാണെങ്കിൽ ചിലപ്പോൾ ഇരുപതിനായിരമോ മുപ്പതിനായിരമോ ഫോളോവേഴ്സ് ഉണ്ടായേക്കാം എന്ന്. പക്ഷേ സൈനിങ്ങ് പ്രഖ്യാപിച്ചതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ 50 K ഫോളോവേഴ്സ് പിന്നിട്ടിരുന്നു. നിലവിൽ ലിത്വാനിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മൂന്നാമത്തെ വ്യക്തി ഞാനാണ്.NBA താരങ്ങൾ മാത്രമാണ് എന്റെ മുകളിലുള്ളത്,ചെർനിച്ച് പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒരു കരുത്ത് തന്നെയാണ് നമുക്ക് ഇതിൽ നിന്നും വ്യക്തമാകുന്നത്.ആരാധകരിൽ നിന്നും ലഭിച്ച ഈ വരവേൽപ്പിനും പ്രതീക്ഷകൾക്കുമൊത്ത് ഉയരുക എന്ന കടമ്പയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്. മികച്ച പ്രകടനം അദ്ദേഹം മുന്നേറ്റ നിരയിൽ പുറത്തെടുക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Fedor CernychKarolis SkinkysKerala Blasters
Comments (0)
Add Comment