കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ തന്നെയാണ് ആഗ്രഹം,പക്ഷേ:ചെർനിച്ച് പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കാണ്.അദ്ദേഹത്തിന് സീസണിന്റെ മധ്യത്തിൽ പരിക്ക് ഏൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പുതിയ വിദേശ താരത്തെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായി. അങ്ങനെയാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ക്ലബ്ബിനുവേണ്ടി കളിക്കുന്നുണ്ട്.എന്നാൽ അദ്ദേഹത്തിന് ലഭിച്ച ഹൈപ്പിനോട് അദ്ദേഹം നീതി പുലർത്തിയിട്ടില്ല.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ മികച്ച പ്രകടനം തന്റെ രാജ്യമായ ലിത്വാനിയക്ക് വേണ്ടി ഇദ്ദേഹം പുറത്തെടുത്തിട്ടുണ്ട്.ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.
വളരെ ചെറിയ കാലയളവിലേക്കാണ് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാകും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനുള്ള ആഗ്രഹം ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പക്ഷേ സീസണന്റെ അവസാനത്തിൽ എന്താകുമെന്ന് തനിക്കറിയില്ലെന്നും ചെർനിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്.
ഞാനും എന്റെ കുടുംബവും ഇവിടെ വളരെയധികം നന്നായി ആസ്വദിക്കുന്നുണ്ട്.അതുതന്നെയാണ് ശരി.ഇവിടെ ഞങ്ങൾ അത്രത്തോളം കംഫർട്ടബിൾ ആണ്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സീസണിന്റെ അവസാനത്തിൽ എന്താകുമെന്ന് അറിയില്ല.നമുക്ക് കാത്തിരുന്ന് കാണാം,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പർതാരം പറഞ്ഞിട്ടുള്ളത്.
അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്തുമോ എന്നുള്ളത് വ്യക്തമല്ല.ഇനി വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിന്റെ ബാക്കിയുണ്ട്.അതിലെ താരത്തിന്റെ പ്രകടനത്തെ ആശ്രയിച്ച് ആയിരിക്കും താരത്തിന്റെ ഭാവി നിലകൊള്ളുന്നത്. മികച്ച പ്രകടനം നടത്തിയാൽ തീർച്ചയായും ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയേക്കും.