എന്റെ യഥാർത്ഥ പ്രകടനം വരാനിരിക്കുന്നതേയൊള്ളൂ: ഫെഡോർ ചെർനിച്ച് പറഞ്ഞത് കേട്ടോ

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കാണ്.അദ്ദേഹത്തിന് സീസണിന്റെ മധ്യത്തിൽ പരിക്ക് ഏൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പുതിയ വിദേശ താരത്തെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായി. അങ്ങനെയാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ക്ലബ്ബിനുവേണ്ടി കളിക്കുന്നുണ്ട്.എന്നാൽ അദ്ദേഹത്തിന് ലഭിച്ച ഹൈപ്പിനോട് അദ്ദേഹം നീതി പുലർത്തിയിട്ടില്ല.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ മികച്ച പ്രകടനം തന്റെ രാജ്യമായ ലിത്വാനിയക്ക് വേണ്ടി ഇദ്ദേഹം പുറത്തെടുത്തിട്ടുണ്ട്.ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. താരം പുതിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങൾ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിൽ ക്ലബ്ബ് ഏൽപ്പിച്ച ഉത്തരവാദിത്വത്തോട് വേഗം പൊരുത്തപ്പെട്ടത് എങ്ങനെയാണ് എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിട്ടുണ്ട്. തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ എന്നാണ് താൻ വിശ്വസിക്കുന്നത് എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

കേരള ബ്ലാസ്റ്റേഴ്സ് സീസണിന്റെ മധ്യത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്.അതായത് ഒന്നരമാസത്തോളം ഞാൻ ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ടീമിനോട് അഡാപ്റ്റാവുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.എന്റെ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് അത്യാവശ്യമായിരുന്നു, സഹതാരങ്ങളോടൊപ്പം എത്തേണ്ടത് ഒരു കടമ്പയായിരുന്നു.അത് മറികടക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇപ്പോഴും തുടരുന്നു. എന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വരാനിരിക്കുന്നതേ ഒള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്,ചെർനിച്ച് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇനി ഒരുപാട് മത്സരങ്ങൾ ഒന്നും അവശേഷിക്കുന്നില്ല.ഇന്നത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വിജയിച്ച് കൊണ്ട് പ്ലേ ഓഫ് ഉറപ്പിക്കാൻ ക്ലബ്ബിന് കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Fedor CernychKerala Blasters
Comments (0)
Add Comment