ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കിടുവാണെന്ന് ഞാൻ ആദ്യമേ കേട്ടിരുന്നു,ഞാനിനി കാത്തിരിക്കുന്നത് അതിന് വേണ്ടിയാണ്:പുതിയ താരം ചെർനിച്ച് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിലേക്ക് കൊണ്ടുവന്ന ഏക താരം ഫെഡോർ ചെർനിച്ചാണ്. അദ്ദേഹത്തെ ക്ലബ്ബ് സ്വന്തമാക്കാൻ ഉണ്ടായ സാഹചര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു. അതോടുകൂടിയാണ് ഒരു വിദേശ സൈനിങ്ങ് കൂടി നടത്താൻ ക്ലബ്ബ് തീരുമാനിച്ചത്.

ഏറ്റവും ഒടുവിൽ ക്വാമെ പെപ്ര കൂടി പരിക്ക് മൂലം പുറത്തായിട്ടുണ്ട്.ഈ സീസണിൽ ഇനി അദ്ദേഹത്തിന് കളിക്കാൻ സാധിക്കില്ല. അതായത് മുന്നേറ്റ നിര താരമായ ചെർനിച്ച് തുടങ്ങേണ്ടത് ഇപ്പോൾ ക്ലബ്ബിന് സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആവശ്യമായ ഒരു സന്ദർഭമാണ്. അതിന് അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ക്ലബ്ബിനോടൊപ്പം അദ്ദേഹം ട്രെയിനിങ് നടത്തുകയും ചെയ്യുന്നുണ്ട്.

ഇന്നലെ ഈ ലിത്വാനിയൻ ക്യാപ്റ്റന്റെ ഇന്റർവ്യൂ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് താൻ ഏറെ മുൻപ് കേട്ടിരുന്നു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. താൻ ഇപ്പോൾ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുന്ന ആ അമേസിങ് ആയിട്ടുള്ള അന്തരീക്ഷം ആസ്വദിക്കാൻ വേണ്ടിയാണെന്നും ചെർനിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് ഏറ്റവും മികച്ച ആരാധകരാണ് ഞാൻ നേരത്തെ കേട്ടിരുന്നു. പക്ഷേ ഞാൻ ഇതുവരെ അവരെ സ്റ്റേഡിയത്തിൽ കണ്ടിട്ടില്ല.എനിക്ക് ഇതുവരെ ആ സ്റ്റേഡിയത്തിന്റെ അന്തരീക്ഷം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. മനോഹരമായ ആ അന്തരീക്ഷം ആസ്വദിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ ഇപ്പോൾ ഉള്ളത്,ഇതാണ് ചെർനിച്ച് തന്റെ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ഒഡീഷ്യയെ അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് നേരിടുക. പിന്നീട് പന്ത്രണ്ടാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് എത്തുക.പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. കൊച്ചി കലൂരിൽ വച്ചാണ് ആ മത്സരം നടക്കുക. ആ മത്സരത്തിൽ സ്വന്തം ആരാധകർക്കും മുന്നിൽ കളിക്കാൻ ഈ ലിത്വാനിയൻ താരത്തിന് സാധിച്ചേക്കും.

Fedor CernychKerala Blasters
Comments (0)
Add Comment