മെസ്സിയെ അനുസ്മരിപ്പിക്കുന്ന മുന്നേറ്റത്തിനൊടുവിൽ പോസ്റ്റിലിടിച്ച് മടങ്ങിയ ഷോട്ട്,ചെർനിച്ച് ലിത്വാനിയക്ക് വേണ്ടി മിന്നി!
കേരള ബ്ലാസ്റ്റേഴ്സ് ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ സൂപ്പർതാരമാണ് ഫെഡോർ ചെർനിച്ച്.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇപ്പോൾ കളിച്ചു തുടങ്ങിയിട്ടുണ്ട്.ക്ലബ്ബിന് വേണ്ടി ഗോൾ നേട്ടം ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി ലിത്വാനിയ ദേശീയ ടീമിനോടൊപ്പമാണ് അദ്ദേഹം ഉള്ളത്. അവരുടെ നായകൻ കൂടിയാണ് ചെർനിച്ച്.
ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ വിജയം നേടാൻ ലിത്വാനിയക്ക് കഴിഞ്ഞിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇവർ ജിബ്രാൾട്ടറിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ അർമാണ്ടസ് നേടിയ ഗോളാണ് ഇവർക്ക് വിജയം ഒരുക്കിയത്. ഈ ഗോളിന് പ്രീ അസിസ്റ്റ് നൽകിയത് ഈ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്.
മാത്രമല്ല അദ്ദേഹം മികച്ച പ്രകടനം മത്സരത്തിൽ നടത്തുകയും ചെയ്തിട്ടുണ്ട്. അതിനേക്കാൾ ഉപരി ശ്രദ്ധയാകുന്നത് അദ്ദേഹത്തിന്റെ ഒരു മുന്നേറ്റമാണ്. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ചെർനിച്ച് രണ്ട് പ്രതിരോധനിര താരങ്ങളെ കബളിപ്പിക്കുന്നു. എന്നിട്ട് ഒരു ലെഫ്റ്റ് ഫൂട്ട് ഷോട്ട് ഉതിർക്കുന്നു. നിർഭാഗ്യവശാൽ അത് ഗോൾപോസ്റ്റിൽ ഇടിക്കുകയാണ് ചെയ്യുന്നത്. അർഹിക്കുന്ന ഒരു ഗോൾ അദ്ദേഹത്തിന് നഷ്ടമായി എന്ന് പറയാം.സൂപ്പർതാരം ലയണൽ മെസ്സിയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഒരു മുന്നേറ്റവും ഷോട്ടും തന്നെയാണ് അദ്ദേഹം എടുത്തിട്ടുള്ളത്.
അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കണക്കുകൾ കൂടി നമുക്ക് നോക്കാം.89 മിനുട്ടാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.ഇതിനിടെ ഏഴ് ഷോട്ടുകൾ അദ്ദേഹം ഉതിർത്തിട്ടുണ്ട്.ആകെ 51 ടച്ചുകൾ. ഫൈനൽ തേർടിലേക്ക് മൂന്ന് പാസുകൾ. 5 തവണ എതിരാളികളിൽ നിന്നും പന്ത് വീണ്ടെടുത്തു. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ചുരുക്ക രൂപം വരുന്നത്.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ അദ്ദേഹം ടീമിനെ സഹായിച്ചു എന്ന് പറയാം.
ഇനി മാർച്ച് 26 ആം തീയതി ഇതിന്റെ രണ്ടാം പാദ മത്സരം അവർക്ക് കളിക്കേണ്ടതുണ്ട്. അതിനുശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്യും. മാർച്ച് മുപ്പതാം തീയതി ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.ആ മത്സരത്തിൽ ഈ താരം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.