കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് സീസണിന്റെ സെക്കൻഡ് ഹാഫ് അദ്ദേഹത്തിന് നഷ്ടമായിരുന്നു. ക്യാപ്റ്റന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് അക്ഷരാർത്ഥത്തിൽ തിരിച്ചടിയായി. ഉടൻതന്നെ ഒരു സൈനിങ് നടത്താൻ ക്ലബ്ബ് നിർബന്ധിതരാവുകയായിരുന്നു. അങ്ങനെയാണ് ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ച് ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
വലിയ ഹൈപ്പോട് കൂടിയായിരുന്നു താരം വന്നിരുന്നത്.എന്നാൽ ആ ഹൈപ്പിന് അനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഇന്ത്യൻ സാഹചര്യങ്ങളോടും കാലാവസ്ഥയോടും പൊരുത്തപ്പെടാൻ അദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്തു. കോൺട്രാക്ട് അവസാനിച്ചതോടെ ക്ലബ് അദ്ദേഹത്തെ പറഞ്ഞ് വിടുകയും ചെയ്തു.
ഇക്കാര്യത്തിൽ പുതിയ ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.മറ്റൊന്നുമല്ല,ഫെഡോർ ചെർനിച്ചിന് ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ താല്പര്യമുണ്ടായിരുന്നു.ഇത് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു. വരുന്ന സീസണിൽ കളിക്കുകയാണെങ്കിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസം അദ്ദേഹം പങ്കുവെച്ചിരുന്നു.എന്നാൽ അദ്ദേഹത്തെ നിലനിർത്തേണ്ടതില്ല എന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു.
അതിന് കാരണം നോഹ സദോയിയുടെ വരവ് തന്നെയാണ്.നോഹ ഉള്ളത് കൊണ്ടുതന്നെ മറ്റൊരു വിങറെ ആവിശ്യമില്ല എന്നെ പരിശീലകൻ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് ചെർനിയെ പറഞ്ഞുവിട്ടത്. യഥാർത്ഥത്തിൽ പെപ്രയേ ലോണിൽ വിടുക,സോറ്റിരിയോയേ നിലനിർത്തുക എന്നുള്ളതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ.എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ അത് മാറ്റിമറിക്കുകയും ചെയ്തു.
സോറ്റിരിയോക്ക് പരിക്കേൽക്കുകയും പെപ്ര മികച്ച പ്രകടനം നടത്തുകയും ചെയ്തപ്പോൾ കാര്യങ്ങളിൽ മാറ്റം സംഭവിക്കുകയായിരുന്നു. ഏതായാലും ക്ലബ്ബിനകത്ത് ഇനിയും പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ചേക്കാം. പക്ഷേ കൂടുതൽ സൈനിങ്ങുകൾ ഒന്നും ഉണ്ടാവില്ല എന്നുള്ളത് വ്യക്തമായിട്ടുണ്ട്.