ചെർനിച്ചിന്റെ കാര്യത്തിൽ ആദ്യം പുറത്തുവന്ന വാർത്ത തെറ്റ്,ട്രെയിനിങ്ങിലെ പുതിയ ചിത്രം പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരമായ ഫെഡോർ ചെർനിച്ച് ക്ലബിനുവേണ്ടി അരങ്ങേറ്റം കുറിക്കുന്നത് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും ഉള്ളത്.അദ്ദേഹം ടീമിനോടൊപ്പം ട്രെയിനിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഒരു ഹൃദ്യമായ വരവേൽപ്പ് അദ്ദേഹത്തിന് ക്ലബ്ബിനകത്ത് ലഭിച്ചിരുന്നു. അടുത്ത മത്സരത്തിൽ അദ്ദേഹം തന്റെ അരങ്ങേറ്റം നടത്തുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.
ഒഡീഷക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരം കളിക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഫെബ്രുവരി രണ്ടാം തീയതി നടക്കുന്ന ഈ മത്സരത്തിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം ഉണ്ടായാൽ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കും.പെപ്ര,ലൂണ എന്നിവരെ നഷ്ടമായ സ്ഥിതിക്ക് മികച്ച പ്രകടനം അദ്ദേഹം നടത്തേണ്ടത് ക്ലബ്ബിന്റെ കൂടി ആവശ്യമാണ്.
അദ്ദേഹം ക്ലബ്ബിനോടൊപ്പം പരിശീലനം ആരംഭിച്ച അന്ന് ഒരു റിപ്പോർട്ട് വന്നിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ 11ആം നമ്പർ ജേഴ്സിയായിരിക്കും ഫെഡോർ ചെർനിച്ച് അണിയുക എന്നായിരുന്നു റിപ്പോർട്ട്. പക്ഷേ അത് തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.അതായത് താരം ട്രെയിനിങ് നടത്തുന്ന പുതിയ ചിത്രങ്ങൾ ക്ലബ്ബ് പങ്കുവെച്ചിട്ടുണ്ട്.
11ആം നമ്പർ ജേഴ്സി അല്ല അദ്ദേഹം അണിഞ്ഞിട്ടുള്ളത്. മറിച്ച് 91ആം നമ്പർ ജേഴ്സിയാണ് അദ്ദേഹം അണിഞ്ഞിട്ടുള്ളത്. അദ്ദേഹം കളിക്കളത്തിലും 91ആം നമ്പർ ജേഴ്‌സി അണിയുമെന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.ജേഴ്‌സി നമ്പറിൽ കാര്യമൊന്നും ഇല്ലെങ്കിലും ഇതൊക്കെ ആരാധകർ ശ്രദ്ധിക്കുന്ന ഒരു ഘടകം കൂടിയാണ്.
വളരെ ചെറിയ കരാർ മാത്രമാണ് ചെർനിച്ചിന് ക്ലബ്ബുമായി ഉള്ളത്.ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ കോൺട്രാക്ടും അവസാനിക്കും. താരത്തിന്റെ പ്രകടനത്തെ ആശ്രയിച്ചു കൊണ്ടായിരിക്കും ചെർനിച്ചിനെ നിലനിർത്തണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ക്ലബ്ബ് തീരുമാനങ്ങൾ എടുക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് തുടരുന്നത്. അത് നിലനിർത്തേണ്ടത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.