എംബപ്പേ ഒരു വിഡ്ഢി,മെസ്സിയാണ് മികച്ച താരം,ഇനി മിണ്ടാതിരുന്നോണം: ബ്രസീലിയൻ താരത്തിന്റെ രൂക്ഷ വിമർശനം.

കിലിയൻ എംബപ്പേ വേൾഡ് കപ്പിന് മുന്നേ നടത്തിയ ഒരു സ്റ്റേറ്റ്മെന്റ് ലോക ഫുട്ബോളിൽ വലിയ ചർച്ചയായിരുന്നു. അതായത് സൗത്ത് അമേരിക്കൻ ഫുട്ബോളിനേക്കാൾ എന്തുകൊണ്ടും മികച്ചത് യൂറോപ്പ്യൻ ഫുട്ബോളാണ് എന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. സൗത്ത് അമേരിക്കൻ ടീമുകൾക്ക് യൂറോപ്പിലെ ടീമുകളെ പോലെ ഹൈ ലെവൽ മത്സരങ്ങൾ കളിക്കേണ്ട ആവശ്യം വരുന്നില്ലെന്നും എംബപ്പേ ആരോപിച്ചു. എന്നാൽ എംബപ്പേയുടെ ഫ്രഞ്ച് ടീമിനെ വേൾഡ് കപ്പ് ഫൈനലിൽ പരാജയപ്പെടുത്തി കൊണ്ടാണ് സൗത്ത് അമേരിക്കൻ ടീമായ അർജന്റീന കിരീടം നേടിയത്.

ഇതോടെ ഈ പ്രസ്താവന എംബപ്പേക്ക് പാരയാവുകയായിരുന്നു. ഇത് ഉയർത്തി കാണിച്ചുകൊണ്ട് നിരവധി വിമർശനങ്ങളും പരിഹാസങ്ങളും എംബപ്പേക്ക് നേരിടേണ്ടിവന്നു.അക്കൂട്ടത്തിലേക്ക് പുതിയ ഒരു താരം കൂടി വന്നിട്ടുണ്ട്. ബ്രസീലിയൻ താരമായ ഫെലിപെ മെലോ എംബപ്പേയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ബ്രസീൽ നാഷണൽ ടീമിന് വേണ്ടി 22 മത്സരങ്ങൾ കളിച്ചിട്ടുള്ള ഡിഫന്ററാണ് മെലോ.

എംബപ്പേ ഒരു വിഡ്ഢിയാണ് എന്നാണ് മെലോ പറഞ്ഞത്. ലോകത്തെ മികച്ച താരം മെസ്സിയാണെന്നും എംബപ്പേക്ക് ഇനിയും കുറെ പഠിക്കാനുണ്ടെന്നും മെലോ പറഞ്ഞു. ഇനി സൗത്ത് അമേരിക്കൻ ഫുട്ബോളിനെ കുറിച്ച് എംബപ്പേക്ക് മിണ്ടരുതെന്നും മെലോ കൽപ്പിച്ചിട്ടുണ്ട്.TNT സ്പോർട്സ് ബ്രസീൽ എന്ന പ്രശസ്ത മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഈ ബ്രസീലിയൻ താരം.

എംബപ്പേ ഒരു വിഡ്ഢിയാണ്.അദ്ദേഹം സൗത്ത് അമേരിക്കൻ ഫുട്ബോളിനെ മോശമാക്കി സംസാരിച്ചു. ഫൈനലിൽ മൂന്ന് ഗോളുകൾ നേടി എന്നത് ശരിയാണ്. പക്ഷേ എംബപ്പേയെ മുട്ടുകുത്തിക്കാൻ അർജന്റീനക്ക് കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച താരമായി മെസ്സി മാറി.എംബപ്പേ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. നെയ്മർക്കും മെസ്സിക്കും ഒപ്പം കളിക്കാൻ അവസരം ലഭിച്ച താരമാണ് എംബപ്പേ. പക്ഷേ അദ്ദേഹം ഒരു വിഡ്ഢിയാണ്.ഇനി ഒരിക്കലും അദ്ദേഹം സൗത്ത് അമേരിക്കൻ ഫുട്ബോളിനെ കുറിച്ച് മിണ്ടരുത്,ഫെലിപെ മെലോ വ്യക്തമാക്കി.

ലയണൽ മെസ്സിക്കും നെയ്മർ ജൂനിയർക്കും പിഎസ്ജി വിടേണ്ടി വന്നിരുന്നു. അതിന് ചരട് വലിച്ചത് എംബപ്പേയാണ് എന്ന ആരോപണങ്ങൾ ഒക്കെ തന്നെയും ശക്തമായിരുന്നു. സൗത്ത് അമേരിക്കൻ ഫുട്ബോളിനെയും യൂറോപ്യൻ ഫുട്ബോളിനെയും താരതമ്യം ചെയ്ത് സംസാരിച്ചത് യഥാർത്ഥത്തിൽ എംബപ്പേക്ക് തിരിച്ചടിയാവുകയാണ് ചെയ്തിട്ടുള്ളത്.

ArgentinaBrazilfranceKylian MbappeLionel Messi
Comments (0)
Add Comment