മാർക്കസ് പറഞ്ഞ താരം ഫിലിപ്പെ പാസഡോർ? ഈ അർജന്റീനക്കാരന്റെ പ്രായം 24 മാത്രം!
കേരള ബ്ലാസ്റ്റേഴ്സ് പുതുതായി കൊണ്ടുവരുന്ന വിദേശ സ്ട്രൈക്കർ ആരാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് മാർക്കസ് മെർഗുലാവോ നൽകിയിരുന്നു.അതായത് ഒരു അർജന്റീന താരവുമായാണ് ചർച്ചകൾ നടത്തുന്നത്.യുവ താരമാണ്.ഇതുവരെ സൈനിങ്ങ് ഒന്നും നടന്നിട്ടില്ല. 24 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ സൈനിങ് നടക്കാനുള്ള സാധ്യതകളുണ്ട്.
ഈ താരത്തെ ലഭിച്ചില്ലെങ്കിൽ ബാക്കപ്പ് ആയി കൊണ്ട് മറ്റ് ഓപ്ഷനുകളെയും ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട് എന്നാണ് അദ്ദേഹം നൽകിയ ഏറ്റവും പുതിയ അപ്ഡേറ്റുകൾ.ഈ അർജന്റൈൻ താരം ആരാണ് എന്ന് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല.എന്നാൽ ഒരു ഇംഗ്ലീഷ് മാധ്യമം ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു റൂമർ പങ്കുവെച്ചിട്ടുണ്ട്.ഫിലിപ്പെ പാസഡോർ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതായത് മാർക്കസ് പറഞ്ഞ താരം ഫിലിപ്പെ പാസഡോറാവാനുള്ള സാധ്യതകൾ. കാരണം ഇദ്ദേഹം അർജന്റൈൻ താരമാണ്. കേവലം 24 വയസ്സു മാത്രമാണ് ഉള്ളത്. മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബോളിവിയയിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ സാൻ അന്റോണിയോ ബുലോ ബുലോക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
അവിടെ ഗംഭീര പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.18 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഒരു സൗത്ത് അമേരിക്കൻ രാജ്യത്തെ ഫസ്റ്റ് ഡിവിഷനിൽ ആണ് ഈ പ്രകടനം അദ്ദേഹം നടത്തിയിരുന്നത്. കൂടാതെ യുവതാരവുമാണ്.ഈ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നതെങ്കിൽ അത് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.