ബ്രസീൽ തങ്ങളുടെ അടുത്ത വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ.ബ്രസീലിന് ഇപ്പോൾ ഒരു മോശം സമയമാണ് എന്നത് ഒരു വസ്തുതയാണ്. കാരണം കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ ടീമിൽ ചില മാറ്റങ്ങളൊക്കെ പരിശീലകൻ ഡിനിസ് നടപ്പിലാക്കിയിരുന്നു.കുറച്ച് പുതുമുഖ താരങ്ങൾക്ക് അദ്ദേഹം അവസരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 17 വയസ്സ് മാത്രമുള്ള എൻഡ്രിക്കിനെ അദ്ദേഹം ടീമിലേക്ക് എടുത്തിട്ടുണ്ട്. ബ്രസീൽ നാഷണൽ ടീമിന്റെ ചരിത്രത്തിൽ ടീമിലേക്ക് വിളിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് എൻഡ്രിക്ക്. വലിയ പ്രതീക്ഷകൾ ഉള്ള ഈ താരത്തെ റയൽ മാഡ്രിഡ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
എന്നാൽ ബ്രസീൽ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ഭീതിയിലാണ്. 17 വയസ്സ് മാത്രം ഉള്ള ഈ താരത്തിൽ നിങ്ങൾ ഒരിക്കലും അനാവശ്യ പ്രഷർ നൽകരുതെന്ന് അഭ്യർത്ഥനയാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്. വലിയ പ്രതീക്ഷകളാണ് അദ്ദേഹത്തിൽ പുറത്തുള്ളതൊന്നും അതൊരു പക്ഷേ വിനയാവാൻ സാധ്യതയുണ്ട് എന്നുമുള്ള ഒരു ആശങ്കയാണ് ഈ പരിശീലകൻ പങ്കുവെച്ചിട്ടുള്ളത്.
എന്റെ കൈവശം പരിമിതമായ സമയം മാത്രമാണ് ഉള്ളത്.എനിക്ക് സാധ്യമായ രീതിയിൽ ഞാൻ അദ്ദേഹത്തിനു കോൺട്രിബ്യൂട്ട് ചെയ്യും.അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു.അദ്ദേഹത്തിലുള്ള അമിത പ്രതീക്ഷകൾ ഒഴിവാക്കണമെന്ന് തന്നെയാണ് ഞങ്ങൾ സംസാരിച്ചിരുന്നത്.അമിത പ്രതീക്ഷകൾ പുറത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.അത് അമിതമായ സമ്മർദ്ദം അദ്ദേഹത്തിൽ ചെലുത്താൻ കാരണമായേക്കാം. പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.17 വയസ്സ് മാത്രമുള്ള ഒരു താരമാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരു താരത്തിൽ നിന്ന് എല്ലാം നിങ്ങൾ പ്രതീക്ഷിക്കരുത്.
ഞാൻ അദ്ദേഹത്തിൽ കാണുന്നത് വളരെയധികം കഴിവുള്ള ഒരു താരത്തെയാണ്.ബ്രസീലിയൻ ഇതിഹാസങ്ങളുടെ നിരയിൽ ഭാവിയിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിവുണ്ട്. പക്ഷേ അത് സ്ഥിരീകരിക്കാൻ സമയത്തിന് മാത്രമേ സാധിക്കുകയുള്ളൂ. നമ്മൾ ഒരിക്കലും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തരുത്.നമ്മൾ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണം. എന്നാൽ മാത്രമാണ് അദ്ദേഹത്തിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ. ഓവർ ലോഡഡായി എന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടാവാൻ പാടില്ല. പതിനേഴാം വയസ്സിൽ തന്നെ ഒരു വലിയ ടീമിൽ ഇടം നേടുക എന്നത് വലിയ സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ്.അത് ഒരിക്കലും എളുപ്പമല്ല. അമിത പ്രതീക്ഷകൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്നുണ്ട്.എനിക്ക് അദ്ദേഹത്തോട് പറയാനുള്ള കാര്യം,നീ നീയായിരിക്കുക എന്നത് മാത്രമാണ്,ബ്രസീൽ കോച്ച് പറഞ്ഞു.
ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടി നടത്തുന്ന മികച്ച പ്രകടനം കാരണമായി കൊണ്ടാണ് എൻഡ്രിക്കിന് ദേശീയ ടീമിലേക്ക് വിളി വന്നത്. പക്ഷേ ബ്രസീലുകാരിൽ നിന്നും മറ്റുള്ള ഫുട്ബോൾ ആരാധകരിൽ നിന്നും വലിയ പ്രതീക്ഷകൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് ഈ കരിയറിന്റെ തുടക്കകാലത്ത് തന്നെ അദ്ദേഹത്തിന് വലിയ ബാധ്യതയായി മാറാൻ സാധ്യതയുണ്ട് എന്ന ഒരു ഭീതിയാണ് ബ്രസീലിന്റെ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.