കഴിഞ്ഞ വേൾഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ ആയിരുന്നു പോർച്ചുഗൽ പരാജയപ്പെട്ട് പുറത്തായത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചില മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കേണ്ടി വന്നിരുന്നു. പരിശീലകനായ ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തുകയായിരുന്നു.പോർച്ചുഗൽ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ അദ്ദേഹത്തിന് പരിശീലക സ്ഥാനവും നഷ്ടമായി.
പിന്നീട് പോളണ്ടിന്റെ പരിശീലക സ്ഥാനത്തേക്കാണ് സാൻഡോസ് എത്തിയത്.എന്നാൽ അദ്ദേഹത്തെ പോളണ്ടും ഇപ്പോൾ പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ട്.പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ആറുമത്സരങ്ങൾ കൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാകുന്നത്.മൂന്ന് വിജയവും മൂന്നു തോൽവിയും ആണ് പോളണ്ടിൽ അദ്ദേഹം നേടിയത്.
യൂറോ യോഗ്യത മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ് പോളണ്ട് ഉള്ളത്.5 മത്സരങ്ങളിൽ നിന്ന് മൂന്നു തോൽവി പോളണ്ട് വഴങ്ങി.6 പോയിന്റ് മാത്രമുള്ള അവർക്ക് യൂറോ യോഗ്യത ലഭിക്കാൻ സാധ്യത കുറവാണ്. ഇതോടെ അദ്ദേഹത്തെ പുറത്താക്കാൻ പോളണ്ട് തീരുമാനിക്കുകയായിരുന്നു.
വേൾഡ് കപ്പിൽ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയ കാര്യത്തിൽ സാൻഡോസിനോട് റൊണാൾഡോ ആരാധകർക്ക് ദേഷ്യമുണ്ട്.ക്രിസ്റ്റ്യാനോയുടെ ശാപമാണ് സാന്റോസിന് ഈ അവസ്ഥ വരാൻ കാരണമെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ എഴുതിയിരിക്കുന്നത്.സാന്റോസിന്റെ പുറത്താവൽ റൊണാൾഡോ ഫാൻസ് ആഘോഷമാക്കിയിരിക്കുകയാണ്.