ബൊറൂസിയക്കെതിരെയുള്ള ഫൈനൽ തുടങ്ങി,ആദ്യ ലീഡ് കേരള ബ്ലാസ്റ്റേഴ്സിന് തന്നെ!

ഇതിനോടകം തന്നെ മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായതാണ് ഫിയാഗോ ഫാൻസ് കപ്പ്. ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറായ ഫിയാഗോ ട്വിറ്ററിൽ ഒരു പോൾ കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഫൈനൽ വരെ എത്തിയിട്ടുണ്ട്. കടുത്ത പോരാട്ടത്തിനൊടുവിൽ സ്കോറ്റിഷ് ക്ലബായ സെൽറ്റിക്കിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.

AC മിലാൻ,പാർട്ടിസാൻ,സ്റ്റുട്ട്ഗർട്ട് തുടങ്ങിയ ക്ലബ്ബുകളെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്രയും ദൂരം മുന്നോട്ടു വന്നിട്ടുള്ളത്. എന്നാൽ ഫൈനൽ മത്സരം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല.ഫുട്ബോൾ ലോകത്തെ പ്രബലരായ, വലിയ ആരാധക കൂട്ടത്തിന് പേരുകേട്ട, ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ട് ആണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

സെമി ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗിനെ തോൽപ്പിച്ചു കൊണ്ടാണ് ബൊറൂസിയ ഡോർട്മുണ്ട് ഫൈനലിൽ എത്തിയിട്ടുള്ളത്.അവരുടെ ഒഫീഷ്യൽ അക്കൗണ്ട് പോൾ ഷെയർ ചെയ്തതോടുകൂടിയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഏതായാലും ഫൈനൽ മത്സരം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സമയം 1:30നാണ് ഫൈനൽ ആരംഭിച്ചിട്ടുള്ളത്.

ആദ്യ ലീഡ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ 67 ശതമാനം വോട്ടുകളുമായി ബ്ലാസ്റ്റേഴ്സാണ് മുമ്പിൽ നിൽക്കുന്നത്.33 ശതമാനം വോട്ടുകളാണ് ബൊറൂസിയ ഡോർട്മുണ്ട് നേടിയിട്ടുള്ളത്. ആകെ 16560 വോട്ടുകൾ ആണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

പക്ഷേ ഇനി 22 മണിക്കൂറോളം അവശേഷിക്കുന്നുണ്ട്. ഏതായാലും പോരാട്ടം കടുക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ അക്കൗണ്ട് ഇത് ഷെയർ ചെയ്തിട്ടുണ്ട്.ബൊറൂസിയ ഡോർട്മുണ്ട് ഷെയർ ചെയ്താൽ കളി മാറും എന്ന് ഉറപ്പാണ്. ഇതുവരെ വോട്ട് രേഖപ്പെടുത്താത്ത ആരാധകർക്ക് FIAGO എന്നാ ട്വിറ്റർ അക്കൗണ്ടിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്.

Kerala Blasters
Comments (0)
Add Comment