നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം,ബ്ലാസ്റ്റേഴ്സ്- ബൊറൂസിയ ഫൈനൽ അവസാന മണിക്കൂറുകളിലേക്ക്!

ഫിയാഗോ ഫാൻസ്‌ കപ്പിന്റെ കലാശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം ആരംഭിച്ചത്. കടുത്ത പോരാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ടീമുകളുടെയും ആരാധകർ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.

ഈ മത്സരം അതിന്റെ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് ഉച്ചക്ക് 1:30നാണ് ഈ പോൾ കോമ്പറ്റീഷൻ അവസാനിക്കുക. നിലവിൽ ഒരു ലക്ഷത്തോളം വോട്ടുകൾ ഈ പോളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. അതിൽ 51% വോട്ടുകൾ നേടി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിട്ടുനിൽക്കുന്നത്.49% വോട്ടുകൾ ആണ് ജർമൻ ക്ലബ്ബ് നേടിയിട്ടുള്ളത്. ഏത് നിമിഷവും മത്സരഫലം മാറിമറിയാൻ സാധ്യതയുണ്ട്.

12 ലക്ഷത്തോളം ആളുകളിലേക്കാണ് ഈ പോൾ റീച്ചായിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഒരുതവണയാണ് തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിൽ ഈ പോൾ ഷെയർ ചെയ്തിരുന്നത്. എന്നാൽ ബൊറൂസിയ ഡോർട്മുണ്ട് അങ്ങനെയായിരുന്നില്ല. മൂന്ന് തവണയാണ് അവർ ട്വിറ്ററിൽ ഇത് ഷെയർ ചെയ്തത്.അങ്ങനെയാണ് അവരുടെ വോട്ട് വിഹിതം വർദ്ധിച്ചത്.

ഏതായാലും നിലവിൽ ഒരു നേരിയ മുൻതൂക്കം കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാൻ കഴിയും. ഇന്ത്യൻ ഫുട്ബോൾ ആരാധകർ എല്ലാവരും ഈ പോൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.ഈ ജർമ്മൻ ക്ലബ്ബിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ തീർച്ചയായും അത് ഒരു പൊൻതൂവൽ തന്നെയായിരിക്കും. ആരാധകരുടെ കാര്യത്തിൽ ആഗോളതലത്തിൽ ബ്ലാസ്റ്റേഴ്സ് ശ്രദ്ധിക്കപ്പെടാൻ ഇതൊരു കാരണമായി മാറിയേക്കും.

ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറാണ് ഫിയാഗോ. പല പ്രധാനപ്പെട്ട ക്ലബ്ബുകളും ഈ പോൾ കോമ്പറ്റീഷനിൽ ഉണ്ടായിരുന്നു.അവരെയെല്ലാം മറികടന്നു കൊണ്ടാണ് ഈ രണ്ടു ടീമുകളും തമ്മിൽ ഇപ്പോൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫൈനലിൽ വിജയിക്കുന്നവരുടെ മത്സരം വീക്ഷിക്കാൻ വേണ്ടി ഹോം സ്റ്റേഡിയത്തിലേക്ക് നേരിട്ട് എത്തുമെന്ന് ഫിയാഗോ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Kerala Blasters
Comments (0)
Add Comment