ബ്ലാസ്റ്റേഴ്സ് പരാജയത്തിലേക്കോ? ഫൈനൽ കാണാതെ പുറത്താവാതിരിക്കാൻ കടുത്ത പോരാട്ടം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഫിയാഗോയുടെ ഫാൻസ് കപ്പാണ്.ഫുട്ബോൾ ലോകത്ത് കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോൾ കോമ്പറ്റീഷനാണ് ഫിയാഗോ ഫാൻസ് കപ്പ്.Ac മിലാൻ,പാർട്ടിസാൻ,സ്റ്റുട്ട്ഗർട്ട് എന്നിവരെയൊക്കെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ എത്തിയിരുന്നു. പക്ഷേ സെമിഫൈനൽ പോരാട്ടം കടുപ്പമേറിയതാണ്.
സ്കോട്ടിഷ് വമ്പൻമാരായ സെൽറ്റിക്കും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് സെമിഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.എന്നാൽ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. ആദ്യം ലീഡ് എടുത്തത് സെൽറ്റിക്ക് തന്നെയായിരുന്നു.പക്ഷേ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തിരികെ വന്നു. എന്നാൽ കടുത്ത കോമ്പറ്റീഷനാണ് സെൽറ്റിക്ക് നൽകിയിട്ടുള്ളത്.ഇപ്പോൾ സ്കോട്ടിഷ് ക്ലബ്ബാണ് മുന്നിൽ നിൽക്കുന്നത്.
നിലവിലെ കൃത്യമായ കണക്കുകളിലേക്ക് വരാം.43025 വോട്ടുകളാണ് നിലവിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.48% ആണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ള വോട്ട്.സെൽറ്റിക്ക് 52% വോട്ടുകൾ നേടിയിട്ടുണ്ട്. ഈ നേരിയ മാർജിനിൽ ആണ് സെൽറ്റിക്ക് ഇപ്പോൾ മുന്നിലെത്തി നിൽക്കുന്നത്.കടുത്ത പോരാട്ടമാണ് രണ്ട് ടീമുകളും തമ്മിൽ നടക്കുന്നത്.ഇനി എട്ട് മണിക്കൂറും 44 മിനുട്ടും ആണ് ഈ പോളിൽ അവശേഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പരമാവധി വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. രേഖപ്പെടുത്താത്തവർക്ക് FIAGO എന്ന ട്വിറ്റർ അക്കൗണ്ടിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. ഏതായാലും ആരെ വിജയിക്കും എന്ന് പ്രവചിക്കാൻ കഴിയാത്ത ഒരു മത്സരമാണ് നടക്കുന്നത്. മറ്റൊരു സെമിഫൈനൽ പോരാട്ടത്തിൽ ബൊറൂസിയഡോർട്മുണ്ടും സ്പോർട്ടിങ്ങും തമ്മിൽ കടുത്ത പോരാട്ടമാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.