അവിശ്വസനീയം..ബൊറൂസിയയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി..ഫിയാഗോ ഫാൻസ് കപ്പ് ബ്ലാസ്റ്റേഴ്സിന്!
അസാധാരണമായ ഒരു ഫൈനൽ മത്സരത്തിനാണ് ഫുട്ബോൾ ആരാധകർ ഒരല്പം മുൻപ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.ഫിയാഗോ ഫാൻസ് കപ്പിന്റെ കലാശ പോരാട്ടത്തിൽ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കിരീടം ചൂടിയിരിക്കുന്നു. കടുത്ത പോരാട്ടമാണ് രണ്ട് ടീമുകൾക്കും ഇടയിൽ നടന്നിട്ടുള്ളത്. പോയിന്റ് 3 ശതമാനത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ജർമൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഫിയാഗോ ഫാൻസ് കപ്പ് തന്നെയാണ്. ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറായ ഫിയാഗോ ട്വിറ്ററിൽ പോൾ കോമ്പറ്റീഷൻ സംഘടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. പല പ്രധാനപ്പെട്ട ക്ലബ്ബുകളെയും പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തി. മറുഭാഗത്ത് ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ട് ആയിരുന്നു ഉണ്ടായിരുന്നത്.
കടുത്ത പോരാട്ടമാണ് ഫൈനലിൽ നടന്നത്.രണ്ട് ടീമുകളും പരസ്പരം ലീഡ് മാറിമാറി സ്വന്തമാക്കിയിരുന്നു. നാല് തവണയാണ് ബൊറൂസിയ ഡോർട്മുണ്ട് തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ വോട്ട് ചെയ്യാൻ ആരാധകരോട് ആവശ്യപ്പെട്ടത്.രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സും രംഗത്തുവന്നു. അങ്ങനെ 24 മണിക്കൂർ പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.
ആകെ ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി അറുനൂറ്റി എൻപത് വോട്ടുകൾ ആണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതിൽ 50.3 ശതമാനം വോട്ടുകൾ നേടി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.49.7% വോട്ടുകളാണ് എതിരാളികളായ ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കിയിട്ടുള്ളത്.
64223 വോട്ടുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.63457 വോട്ടുകളാണ് ജർമ്മൻ ക്ലബ്ബ് നേടിയിട്ടുള്ളത്.766 വോട്ടുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. ഏകദേശം 16 ലക്ഷത്തോളം ആളുകളിലേക്ക് റീച്ച് ആയിട്ടുള്ള ഒരു പോൾ കൂടിയാണ് ഇത്.
ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വിജയം കൂടിയാണ് ഇത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർ എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിനെ വിജയശ്രീലാളിതരാക്കിയിരിക്കുന്നത്. വിജയിക്കുന്ന ക്ലബ്ബ് സന്ദർശിക്കുമെന്ന് ഫിയാഗോ അറിയിച്ചിരുന്നു. ഇനി അദ്ദേഹത്തെ നമുക്ക് കൊച്ചിയിൽ കാണാൻ സാധിച്ചേക്കും.