ഇന്ത്യൻ റഫറിമാരെ ശരിയാക്കിയെടുക്കാൻ അദ്ദേഹം വരുന്നു, ഇതിഹാസമായ കോളിനയെ ഫിഫ നിയമിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായ വിവാദങ്ങൾ ആരും മറക്കാൻ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിന് തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കുകയായിരുന്നു. അതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിനും പരിശീലകനുമൊക്കെ നടപടികൾ ഏൽക്കേണ്ടി വന്നു.എന്നാൽ റഫറിമാർക്ക് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നിരുന്നത്.

ഇത് ആദ്യമായി കൊണ്ടല്ല ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്. പലപ്പോഴും വലിയ അബദ്ധങ്ങളും പിഴവുകളും ഇവരുടെ ഭാഗത്ത് നിന്നുണ്ടാവാറുണ്ട്.ഈ സീസണിൽ പോലും അത് ഉണ്ടായിരുന്നു.VAR ലൈറ്റ് സിസ്റ്റം ഇന്ത്യയിൽ നടപ്പിലാക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ നേരത്തെ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

വിദേശ റഫറിമാരെ നിയമിക്കണം എന്നുള്ള ആവശ്യങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗൽ ശക്തമാണ്. എന്നാൽ സാമ്പത്തികപരമായ ചിലവുകളെ പേടിച്ചാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ VAR സിസ്റ്റം നടപ്പിലാക്കാത്തതും വിദേശ റഫറിമാരെ കൊണ്ടുവരാത്തതും. ഏതായാലും റഫറിമാരുടെ വിഷയത്തിൽ കല്യാൺ ചൗബേയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ വിഷയത്തിൽ ഇന്ത്യയെ സഹായിക്കാൻ ഫിഫ ഇപ്പോൾ തീരുമാനമെടുത്തിട്ടുണ്ട്. ഇറ്റാലിയൻ ഇതിഹാസ റഫറിയായ പീർലൂയിജി കോളിനയെ ഫിഫ ഇന്ത്യയിലേക്ക് അയക്കും.ഇന്ത്യയിലെ റഫറിമാരുടെ പരിശീലന സെഷനുകൾക്ക് വേണ്ടിയാണ് കോളിന ഇന്ത്യയിൽ എത്തുക. എന്നിട്ട് ഇതിന് നേതൃത്വം നൽകുക കോളിനയാണ്.ഇന്ത്യയിലെ റഫറിമാരെ ശരിയാക്കി എടുക്കാൻ തന്നെയാണ് ഫിഫയുടെ തീരുമാനം.

നിലവിൽ ഫിഫയുടെ റഫറിംഗ് തലവൻ കോളിനയാണ്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളായി കൊണ്ടാണ് കോളിന കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ശൗര്യവും തീരുമാനമെടുക്കുന്നതിലുള്ള കൃത്യതയുമെല്ലാം ഫുട്ബോൾ ലോകത്തിന് അത്ഭുതമായിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിവെക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

CollinaFifaindian Football
Comments (0)
Add Comment