2023 എന്ന ഈ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിനുള്ള ചുരുക്കപ്പട്ടിക ഫിഫ ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു.നിലവിലെ ജേതാവായ ലയണൽ മെസ്സി ഇതിൽ ഇടം നേടിയിരുന്നു. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് ഇരുപതാം തീയതി വരെയുള്ള കണക്കുകളാണ് ഇതിന് പരിഗണിക്കുക.
അത് വെച്ച് നോക്കുമ്പോൾ ലയണൽ മെസ്സി ഫിഫ ബെസ്റ്റ് പട്ടികയിൽ വരാൻ യാതൊരുവിധ അർഹതയുമില്ല എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വേൾഡ് കപ്പിലെ മികച്ച പ്രകടനം കാരണമായിരുന്നു കഴിഞ്ഞ തവണത്തെ ഫിഫ ബെസ്റ്റ് പ്ലെയർ മെസ്സിക്ക് ലഭിച്ചിരുന്നത്. വേൾഡ് കപ്പിന് ശേഷം മെസ്സിക്ക് വലിയ കണക്കുകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതിനാൽ മെസ്സിയെ ഉൾപ്പെടുത്തിയ കാര്യത്തിൽ വിവാദങ്ങൾ പുകയുന്നുണ്ട്.
പക്ഷേ എന്തുകൊണ്ടാണ് ലയണൽ മെസ്സിയെ ഈ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നതിനുള്ള ഒരു വിശദീകരണം ഫിഫ തന്നെ ഒഫീഷ്യലായി കൊണ്ട് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ മെസ്സി നേടിയ നേട്ടങ്ങളാണ് അവർ കുറിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിലെ ലീഗ് വൺ കിരീടം പിഎസ്ജിക്കൊപ്പം നേടി. കഴിഞ്ഞ സീസണിലെ ലീഗ് വൺ ടീം ഓഫ് ദി ഇയറിൽ ഇടം നേടി.
ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായി മാറി.അർജന്റീന നാഷണൽ ടീമിന് വേണ്ടി 100 ഗോളുകൾ പൂർത്തിയാക്കി. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മാറി,ഈ കണക്കുകൾ ഒക്കെയാണ് വിശദീകരണമായി കൊണ്ട് ഫിഫ നൽകിയിരിക്കുന്നത്. ഇതുകൊണ്ടാണ് മെസ്സി അർഹിക്കുന്നത് എന്നാണ് അവരുടെ അവകാശവാദം.
പക്ഷേ മെസ്സിയെക്കാൾ അർഹതപ്പെട്ടവർ ഉണ്ട് എന്നത് പലരും വാദിക്കുന്നുണ്ട്. മാത്രമല്ല അർജന്റീന ടീമിനോടൊപ്പം 100 ഗോളുകൾ നേടിയതും യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ ഓൾ ടൈം ടോപ്പ് സ്കോറർ ആയതും ഈ സീസണിലെ മാത്രം നേട്ടമല്ലെന്നും മെസ്സിക്ക് പ്രത്യേകമായി ഫിഫ പ്രിവിലേജ് നൽകുന്നു എന്നുമാണ് ഒരു കൂട്ടം വിമർശകർ ആരോപിക്കുന്നത്.