മെസ്സിക്ക് മാത്രമാണ് ഇത് ചെയ്യാൻ സാധിക്കുകയെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ.

ലയണൽ മെസ്സി മേജർ ലീഗ് സോക്കറിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ ഫുട്ബോളും ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. മെസ്സിയുടെ വരവോടുകൂടി വലിയ ഇമ്പാക്ടാണ് അമേരിക്കൻ ഫുട്ബോളിൽ ഉണ്ടായിട്ടുള്ളത്. എല്ലാ നിലയിലും അമേരിക്കയിലെ ഫുട്ബോൾ ഇപ്പോൾ സജീവമായി കഴിഞ്ഞു.

ഫിഫയുടെ പ്രസിഡന്റായ ജിയാനി ഇൻഫാന്റിനോ പോലും ഇത് സമ്മതിക്കുന്നുണ്ട്.എംഎൽഎസിനെ കുറിച്ച് അധികം കേട്ടിട്ടില്ലായിരുന്നുവെന്നും എന്നാൽ മെസ്സി വന്നതോടുകൂടി എല്ലാവരും എംഎൽഎസിനെ കുറച്ച് സംസാരിക്കുന്നു എന്നുമാണ് ഫിഫ പ്രസിഡന്റ് പറഞ്ഞത്. ഇത് മെസ്സിക്ക് മാത്രം സാധ്യമാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മെസ്സി വരുന്നതിനു മുൻപ് അമേരിക്കൻ ഫുട്ബോളിനെ കുറിച്ച് നമ്മൾ അത്രയൊന്നും കേട്ടിട്ടില്ലായിരുന്നു. പക്ഷേ മെസ്സിയെ കൊണ്ടുവന്നതിനു ശേഷം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ലീഗുകളിൽ ഒന്ന് എംഎൽഎസ് ആണ്.അതിന് കാരണം ഒരേയൊരു താരമാണ്. മെസ്സിക്ക് മാത്രം സാധിക്കുന്ന ഒന്നാണത്,ഫിഫ പ്രസിഡന്റ് പറഞ്ഞു.

36 വയസ്സുള്ള മെസ്സി ഇപ്പോഴും മികച്ച ഫോമിൽ കളിക്കുകയാണ്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കി കഴിഞ്ഞു.ഇനിയും മെസ്സിയിൽ നിന്ന് കൂടുതൽ മികവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Lionel MessiMLS
Comments (0)
Add Comment