പുതിയ ഫിഫ റാങ്കിങ്ങിലും രാജാക്കന്മാർ അർജന്റീന തന്നെ,ബ്രസീൽ താഴേക്ക്,സ്പെയിനിന് വൻ കുതിച്ചുചാട്ടം!

ദിവസങ്ങൾക്ക് മുൻപാണ് ഈ വർഷത്തെ യുവേഫ യൂറോ കപ്പും കോൺമെബോൾ കോപ അമേരിക്കയും പൂർത്തിയായിട്ടുള്ളത്.കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്പെയിൻ യൂറോ കപ്പ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇതിനുശേഷമുള്ള ആദ്യത്തെ ഫിഫ റാങ്കിംഗ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.ഒന്നാം സ്ഥാനക്കാരായ അർജന്റീന ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.ഏറെക്കാലമായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അർജന്റീനയാണ്.1901 പോയിന്റുകളാണ് അർജന്റീനക്ക് ഉള്ളത്.രണ്ടാം സ്ഥാനത്ത് യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസാണ് വരുന്നത്.1854 പോയിന്റാണ് അവർക്കുള്ളത്.പോയിന്റിന്റെകാര്യത്തിൽ ഒരു വലിയ വ്യത്യാസം തന്നെ ഈ രണ്ട് ടീമുകൾക്കിടയിൽ നമുക്ക് കാണാൻ കഴിയും.

അതേസമയം യൂറോ ചാമ്പ്യന്മാരായ സ്പെയിൻ വലിയ കുതിപ്പ് തന്നെ ഈ റാങ്കിങ്ങിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കാണ് അവർ എത്തിയിട്ടുള്ളത്.1835 പോയിന്റാണ് സ്പെയിനിന് ഇപ്പോൾ ഉള്ളത്.അതേസമയം നാലാം സ്ഥാനത്ത് ഇംഗ്ലണ്ട് വരുന്നു.1812 പോയിന്റാണ് യൂറോ കപ്പ് ഫൈനലിസ്റ്റുകൾക്ക് ഉള്ളത്.

ബ്രസീലിന് നിരാശ മാത്രമാണ് ബാക്കി.ഒരു സ്ഥാനം പിറകോട്ട് ഇറങ്ങി അവർ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.1785 പോയിന്റാണ് ബ്രസീലിന് ഉള്ളത്.ആറാം സ്ഥാനത്ത് ബെൽജിയവും ഏഴാം സ്ഥാനത്ത് ഹോളണ്ടും വരുന്നു.പോർച്ചുഗൽ എട്ടാം സ്ഥാനത്താണ്.ഒമ്പതാം സ്ഥാനത്തേക്ക് കയറി വരാൻ കൊളംബിയക്ക് ഇപ്പോൾ കഴിഞ്ഞു. അതേസമയം പത്താം സ്ഥാനത്തേക്ക് ഇറ്റലിയാണ് വരുന്നത്.

ഈ ടൂർണമെന്റുകൾ അവസാനിച്ചതോടുകൂടി റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പക്ഷേ ഒരു കോട്ടവും തട്ടാത്തത് അർജന്റീനക്ക് മാത്രമാണ്.അജയരായി കൊണ്ട് അവർ ഒന്നാം സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

ArgentinaBrazil
Comments (0)
Add Comment