കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പടിപടിയായി കൊണ്ട് അടുത്ത സീസണിലേക്ക് ഒരുങ്ങുകയാണ്. കോച്ചിംഗ് സ്റ്റാഫിലേക്ക് മൂന്ന് പുതിയ പരിശീലകർ വന്നു. കൂടാതെ മൂന്ന് ഇന്ത്യൻ താരങ്ങളെ ഇപ്പോൾ സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും നാല് വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിട്ടുണ്ട്. ഇനി രണ്ട് താരങ്ങളുടെ സൈനിങ് കൂടി ഉടൻ തന്നെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നൂഹ് സദൂയി,നോറ ഫെർണാണ്ടസ് എന്നിവരുടെ സൈനിങ്ങുകളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.അതേസമയം സെന്റർ സ്ട്രൈക്കർ പൊസിഷനിലേക്ക് ക്ലബ്ബ് ആരെ കൊണ്ടുവരുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഉള്ളത്.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് റൂമറുകൾ ഉയർന്നു കേട്ടുവെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.ഒരു മികച്ച താരത്തെ തന്നെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്.
എന്തെന്നാൽ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവിനെയാണ് ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്.ദിമി യുടെ സ്ഥാനത്തേക്കാണ് ഒരു സ്ട്രൈക്കറെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമായ വരുന്നത്. ഒരു സീസണിൽ ചുരുങ്ങിയത് 10 ഗോളുകൾ എങ്കിലും നൽകുന്ന ഒരു സ്ട്രൈക്കറെയാണ് വേണ്ടത്. ഇപ്പോൾ മറ്റൊരു പേര് കൂടി ഉയർന്നു കേട്ടിട്ടുണ്ട്.
സാൻ മരിനോ താരമായ ഫിലിപ്പോ ബെറാർഡിയുടെ പേരാണ് പുതിയ റൂമറിൽ ഉള്ളത്.അദ്ദേഹവുമായി ക്ലബ്ബ് ചർച്ചകൾ നടത്തുന്നുണ്ട്. പ്രശസ്ത ക്ലബ്ബ് ടോറിനോയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ഇദ്ദേഹം.സാൻ മറിനോ നാഷണൽ ടീമിന് വേണ്ടി ഇദ്ദേഹം ഒരുപാട് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
27 വയസ്സുള്ള ഈ താരം എസ്എസ് കോസ്മോസ് എന്നാൽ ക്ലബ്ബിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.28 ലീഗ് മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ച താരം 13 ഗോളുകളും നേടിയിട്ടുണ്ട്. താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് മുതൽക്കൂട്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.