Oh, Jesus. It’s done, finally..ബ്ലാസ്റ്റേഴ്സ് സൈനിങ് നടത്തിയെന്ന് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് ആ പുതിയ സൈനിങ്ങ് ആരാണ് എന്നറിയാൻ വേണ്ടിയാണ്.ദിമിയുടെ പകരം ഒരു സ്ട്രൈക്കർ എത്തിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. നിരവധി താരങ്ങൾക്ക് വേണ്ടി സ്കിൻകിസ് ശ്രമിച്ചിരുന്നു.എന്നാൽ അതെല്ലാം പരാജയപ്പെടുകയായിരുന്നു.സൈനിങ് വൈകിയതോടെ ആരാധകരുടെ മട്ടും ഭാവവും മാറി തുടങ്ങിയിരുന്നു.
ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.ബ്ലാസ്റ്റേഴ്സ് സൈനിങ്ങ് പൂർത്തിയാക്കിയോ എന്ന ചോദ്യം നിരന്തരമായി ഏറ്റുവാങ്ങേണ്ടി വന്നത് മാർക്കസ് മെർഗുലാവോയായിരുന്നു. ഒടുവിൽ അദ്ദേഹം തന്നെ ആശ്വാസത്തോടുകൂടി ഒരു അപ്ഡേറ്റ് പുറത്തുവിട്ടു.Oh jesus,its done finally എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.ഹാഷ് ടാഗ് ആയിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എന്നും അദ്ദേഹം നൽകിയിട്ടുണ്ട്.
അതായത് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കി എന്ന് തന്നെയാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.പക്ഷേ താരത്തിന്റെ പേര് വെളിപ്പെടുത്താൻ മാത്രം അദ്ദേഹം തയ്യാറായിട്ടില്ല.ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് നമുക്ക് അത് അറിയാൻ കഴിയുക.മറ്റൊരു സൂചനകൾ ഒന്നും തന്നെ അദ്ദേഹം നൽകിയിട്ടില്ല. നേരത്തെ ഒരു സൗത്ത് അമേരിക്കൻ യുവതാരത്തിനുവേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചിരുന്നു.ആ താരത്തെ തന്നെയാണോ സ്വന്തമാക്കിയത് എന്നുള്ളത് വ്യക്തമല്ല.
അർജന്റൈൻ യുവ താരമായ ഫിലിപ്പേ പാസഡോറക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നുള്ള റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു.അദ്ദേഹത്തെയാണോ സ്വന്തമാക്കിയത് എന്നുള്ളത് വ്യക്തമല്ല. അദ്ദേഹം നിലവിൽ ഫ്രീ ഏജന്റ് ആയിരുന്നു.ബൊളീവിയയിലായിരുന്നു താരം കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയത് ആരാണ് ഫിലിപ്പേ. അദ്ദേഹത്തെയാണ് ക്ലബ്ബ് സ്വന്തമാക്കിയതെങ്കിൽ ദിമിക്ക് പറ്റിയ പകരക്കാരൻ തന്നെയാണ്.
പക്ഷേ ആരാണ് എന്നുള്ളത് വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഏതായാലും അധികം വൈകാതെ തന്നെ ഒഫീഷ്യൽ കൺഫർമേഷൻ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും.അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.