കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസിനെ ക്ലബ്ബിന് നഷ്ടമായിരുന്നു.രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും താരം ആവശ്യപ്പെട്ട സാലറി വളരെ വലുതായിരുന്നു.അതുകൊണ്ടുതന്നെ താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചു.ഗോൾഡൻ ബൂട്ട് ജേതാവിനെയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്.
മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് ദിമി പോകുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു.അക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടുണ്ട്.ദിമിയുടെ സൈനിങ്ങ് ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ അദ്ദേഹം തന്റെ പുതിയ ക്ലബ്ബിനെ കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തു.ഏഷ്യയിലെ ഏറ്റവും വലിയ ഫാൻ ബേസുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാളിന് ഉള്ളത് എന്നാണ് ദിമി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ഫാൻ ബേസുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ആ ആരാധകർക്ക് മുന്നിൽ കളിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ ഇപ്പോൾ ഉള്ളത്. ആരാധകർക്ക് സന്തോഷം എത്തിക്കാനും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ സ്വന്തമാക്കാനും വേണ്ടി എന്റെ പരമാവധി സഹായസഹകരണങ്ങൾ ഞാൻ ടീമിന് നൽകിയിരിക്കും, ഇതാണ് ദിമി പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഒരുപാട് പേരുകൾ ഉയർന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ സൈനിങ്ങുകൾ ഒന്നും നടന്നിട്ടില്ല. അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങ് പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 13 ഗോളുകൾ നേടി കൊണ്ടാണ് ദിമി ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.