Once A Blaster,Always A Blaster..ഇവാൻ കലിയൂഷ്നി വീണ്ടും ആരാധകരുടെ ഹൃദയത്തിൽ!
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളായിരുന്നു നേരിടേണ്ടി വന്നത്.പക്ഷേ അതിൽ നിന്നും കരകയറി ബ്ലാസ്റ്റേഴ്സ് തന്നെ തിരിച്ചടിക്കുകയായിരുന്നു.ഒടുവിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.
ടീം വർക്കിന്റെയും പോരാട്ടവീര്യത്തിന്റെയും ഫലമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വിജയം. പോരായ്മകൾ ഒരുപാടുണ്ടെങ്കിലും പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ച ഈ മനോവീര്യം ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അതിനേക്കാൾ ഉപരി പരിശീലകൻ ഇവാൻ വുകുമനോവിച്ച് വിജയത്തോടുകൂടി തിരിച്ചെത്തിയതും ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമാണ് ഇവാൻ കലിയൂഷ്നി.ഉക്രൈൻ താരമായ ഇദ്ദേഹത്തിന്റെ ചില ഗോളുകൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോഴും മറക്കാൻ സാധ്യതയില്ല. വെടിയുണ്ട കണക്കിലുള്ള ഗോളുകൾക്ക് പ്രശസ്ത നേടിയ താരമായിരുന്നു കലിയൂഷ്‌നി.ഒരു സീസൺ മാത്രം ചിലവഴിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.പക്ഷേ അദ്ദേഹം ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഭാഗം തന്നെയാണ്.
📸 Ivan Kaliuzhnyi was in video call with Rahul KP after the match 💛 #KBFC pic.twitter.com/fMieBMl9fd
— KBFC XTRA (@kbfcxtra) October 27, 2023
ഇങ്ങനെ പറയാൻ കാരണം കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും അദ്ദേഹം നെഞ്ചിലേറ്റുന്നുണ്ട്.സ്വന്തം നാട്ടിൽ വച്ചുകൊണ്ട് കഴിഞ്ഞ മത്സരം അദ്ദേഹം വീക്ഷിച്ചിരുന്നു.മാത്രമല്ല മത്സരം അവസാനിച്ച ഉടനെ സന്തോഷം പങ്കുവെക്കാനായി അദ്ദേഹം ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായ രാഹുൽ കെപിയെ വീഡിയോ കോളിൽ വിളിക്കുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സ്നോടൊപ്പം വിജയം ആഘോഷിക്കാൻ വീഡിയോ കോളിലൂടെ അദ്ദേഹവും ഉണ്ടായിരുന്നു. രാഹുൽ തന്നെയാണ് ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്.
📲 Alvaro Vazquez on IG 💛 #KBFC pic.twitter.com/rfkBrgUpFi
— KBFC XTRA (@kbfcxtra) October 27, 2023
ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങൾ എല്ലാവരും ക്ലബ്ബിനെ നെഞ്ചിലേറ്റുന്നവരാണ്.ആൽവരോ വാസ്ക്കാസ് പരിശീലകനായ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മുൻ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിക്ടർ മോങ്കിൽ എപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് അതിരറ്റ് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്.കഴിഞ്ഞ മത്സരത്തിലെ വിജയത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഈ താരങ്ങൾ എല്ലാവരും ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഭാഗം തന്നെയാണ്.