കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് വിട്ട 4 താരങ്ങൾ കപ്പടിച്ചു,ബ്ലാസ്റ്റേഴ്സിന് ട്രോൾ ഏറ്റുവാങ്ങാൻ തന്നെ വിധി!

2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. അന്ന് മുതൽ തന്നെ ലീഗിന്റെ ഭാഗമാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് തവണ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്. മൂന്ന് തവണയും ഫൈനലിൽ പരാജയപ്പെടാനായിരുന്നു ക്ലബ്ബിന്റെ വിധി. മാത്രമല്ല ഒരൊറ്റ കിരീടം പോലും ഇതുവരെ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ബ്ലാസ്റ്റേഴ്സിന് കൂട്ടായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മാത്രമാണ് ഇപ്പോൾ ഉള്ളത്.ബാക്കിയുള്ള എല്ലാവരും ഏതെങ്കിലും ഒരു കിരീടം സ്വന്തമാക്കിയിട്ടുണ്ട്.ഡ്യൂറന്റ് കപ്പിലും സൂപ്പർ കപ്പിലുമൊക്കെ ബ്ലാസ്റ്റേഴ്സ് പങ്കെടുക്കാറുണ്ടെങ്കിലും കിരീടം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരുപാട് ട്രോളുകൾ ഏൽക്കേണ്ടിവരുന്ന ക്ലബ് കൂടിയാണ് ബ്ലാസ്റ്റേഴ്സ്.ആരാധകർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. അതിൽ നാല് താരങ്ങൾ ഇപ്പോൾ കിരീടം സ്വന്തമാക്കി കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട താരം സഹൽ അബ്ദു സമദ് തന്നെയാണ്.മോഹൻ ബഗാനൊപ്പം ഐഎസ്എൽ ഷീൽഡ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ഡ്യൂറന്റ് കപ്പും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിൽ കിരീടം ഇല്ലാതിരുന്ന അദ്ദേഹം ഒരു സീസൺ കൊണ്ട് രണ്ട് കിരീടങ്ങൾ ഇപ്പോൾ നേടിക്കഴിഞ്ഞു.

പ്രതിരോധനിര താരം നിഷു കുമാറും ഗോൾകീപ്പർ ഗില്ലും ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയവരാണ്.അവരും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അതായത് ഇത്തവണത്തെ സൂപ്പർ കപ്പ് സ്വന്തമാക്കിയത് ഈസ്റ്റ് ബംഗാൾ ആയിരുന്നു. അതുപോലെതന്നെ ബ്ലാസ്റ്റേഴ്സ് വിട്ട താരമാണ് ബികാശ് സിങ്. അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ മുഹമ്മദൻ എസ്സിയിലേക്കായിരുന്നു ചേക്കേറിയിരുന്നത്.

ഇത്തവണത്തെ ഐ ലീഗ് ഇവരാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിന്റെ ഭാഗമാവാൻ ബികാഷിന് സാധിച്ചിട്ടുണ്ട്.ഈ നാല് താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് വിട്ട് ട്രോഫികൾ സ്വന്തമാക്കിയിട്ടുള്ളവർ.ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ഏക പ്രതീക്ഷ ഇനി ഐഎസ്എൽ കിരീടമാണ്.പ്ലേ ഓഫിൽ ഒഡീഷയെയാണ് ക്ലബ്ബിന് നേരിടേണ്ടിവരുന്നത്.

Mohun Bagan Super GiantsSahal Abdu Samad
Comments (0)
Add Comment