Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഫ്രാൻസിന്റെ സമനില, ആശങ്ക അർജന്റീനക്ക്!

8,343

ഇന്ന് നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സൗത്ത് അമേരിക്കൻ കരുത്തരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ഇക്വഡോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം നേടി കൊടുത്തിട്ടുള്ളത്.ലയണൽ മെസ്സി മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മെസ്സി പകരക്കാരനായി കൊണ്ട് എത്തിയത്.

മത്സരത്തിൽ അർജന്റീന മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷേ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.അതേസമയം ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ കരുത്തരായ ഫ്രാൻസിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. കാനഡയാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്.2 ടീമുകൾക്കും മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ബോൾ പൊസഷന്റെ കാര്യത്തിൽ ഇരു ടീമുകളും തുല്യമായിരുന്നുവെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ഫ്രാൻസ് തന്നെയായിരുന്നു മുന്നിട്ടുനിന്നിരുന്നത്.

എന്നാൽ അവർക്ക് ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ എംബപ്പേ ഉണ്ടായിരുന്നില്ല. പിന്നീട് 74ആം മിനിട്ടിലായിരുന്നു അദ്ദേഹം വന്നിരുന്നത്. താര സമ്പന്നമായ ഒരു നിര തന്നെ ഫ്രാൻസിന് വേണ്ടി ഇറങ്ങിയിരുന്നുവെങ്കിലും കാനഡക്കെതിരെ ഗോളടിക്കാൻ വിജയിക്കാനോ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.

ഇത് ആശങ്ക നൽകുന്നത് അർജന്റീനക്ക് തന്നെയാണ്. കാരണം കോപ്പ അമേരിക്കയിലെ ആദ്യ മത്സരം അർജന്റീന കളിക്കുന്നത് കാനഡയ്ക്കെതിരെയാണ്.ഫ്രാൻസിനെ സമനിലയിൽ തളച്ച കാനഡ അർജന്റീനക്കും പണികൊടുക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് അവർ ആത്മവിശ്വാസത്തോട് കൂടിയാണ് ഈ മത്സരത്തിന് വരിക.അൽഫോൻസോ ഡേവിസ്, ജോനാഥൻ ഡേവിഡ് തുടങ്ങിയ സുപ്രധാന താരങ്ങൾ അവരുടെ ഭാഗമാണ്.ആദ്യ മത്സരത്തിൽ തന്നെ അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ കഴിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ സമീപകാലത്ത് നിരവധി വെല്ലുവിളികളെ അതിജീവിച്ച അർജന്റീന ഇതും അനായാസം മറികടക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

fpm_start( "true" ); /* ]]> */