കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷത്തെ ഐഎസ്എൽ സീസണിൽ നിന്നും എങ്ങനെയാണ് പുറത്തു പോയത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ബംഗളുരു എഫ്സി ഒരു വിവാദ ഗോൾ നേടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് കളിക്കളം വിടുകയായിരുന്നു. ഇതേ തുടർന്ന് വലിയ ശിക്ഷകളാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകനും ലഭിച്ചിരുന്നത്.
ഇവാൻ വുക്മനോവിച്ചിന് 10 മത്സരങ്ങളിൽ നിന്നും വിലക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ അവസാനത്തെ സീസണിലെ ആദ്യത്തെ 10 മത്സരങ്ങൾ ഇവാന് നഷ്ടമായിരുന്നു.ഐഎസ്എല്ലിലെ ആദ്യത്തെ നാല് മത്സരങ്ങളായിരുന്നു അദ്ദേഹത്തിന് നഷ്ടമായിരുന്നത്.ഈ സമയത്ത് ബ്ലാസ്റ്റേഴ്സിനെ താങ്ങി നിർത്തിയത് മറ്റാരുമല്ല,അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവനായിരുന്നു.
അദ്ദേഹത്തിന്റെ കീഴിലാണ് ഈ 10 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് കളിച്ചത്. മോശമല്ലാത്ത രൂപത്തിൽ ആ സമയത്ത് ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് ഐഎസ്എല്ലിലെ ആദ്യ നാല് മത്സരങ്ങളിൽ വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം ടീമിനെ മുന്നോട്ടു കൊണ്ടുപോയത്. ആകെ 10 മത്സരങ്ങൾ ഡോവൻ നയിച്ചപ്പോൾ അതിൽ നാല് മത്സരങ്ങളിൽ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
മൂന്ന് സമനിലകൾ വഴങ്ങി, മൂന്ന് തോൽവികളും വഴങ്ങേണ്ടിവന്നു. ആകെ 19 ഗോളുകൾ ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ 14 ഗോളുകൾ വഴങ്ങി. പിന്നീട് ഇവാൻ തിരികെ വന്നപ്പോൾ അദ്ദേഹത്തെ സഹായിച്ചുകൊണ്ട് ഡോവൻ ഉണ്ടായിരുന്നു. ഇപ്പോൾ ഇവാനോടൊപ്പം അദ്ദേഹവും ക്ലബ്ബിനോട് ഗുഡ് ബൈ പറയുകയാണ്.ഡോവൻ ക്ലബ്ബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് ഇപ്പോഴാണ് ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.
സ്റ്റാറെ യെ അസിസ്റ്റ് ചെയ്യാൻ മറ്റൊരു പരിശീലകനാണ് എത്തുക.ക്രൂക്ക് എന്ന പരിശീലകനാണ് സ്റ്റാറെക്കൊപ്പം ഉണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്. തായ്‌ലാൻഡ് ലീഗിൽ ക്രൂക്ക് സ്റ്റാറെക്കൊപ്പം ഉണ്ടായിരുന്നു.അതിന് മുൻപ് ഐഎസ്എൽ ക്ലബ് ആയ ബംഗളൂരു എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകൻ കൂടിയായിരുന്നു ഇദ്ദേഹം.