ആ നിമിഷം മുതലാണ് ഞങ്ങൾ മത്സരത്തിൽ പിടിമുറുക്കിയത് :തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് കോച്ച്.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സിയെ സ്വന്തം ഗ്രൗണ്ടിൽ വെച്ച് തോൽപ്പിച്ചത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്. 6 പോയിന്റ് നേടിയിട്ടുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു.പ്രത്യേകിച്ച് മുന്നേറ്റത്തിൽ ക്രിയേറ്റീവ് ആയിട്ടുള്ള നീക്കങ്ങൾ ഒന്നും വന്നിരുന്നില്ല. അറ്റാക്കിങ് തേർഡിൽ പലവിധ പ്രശ്നങ്ങളും നിഴലിച്ചു കണ്ടിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അതിന് പരിഹാരമായത് കേരള ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോഴാണ്.

ഡാനിഷ് ഫറൂഖിനെ പിൻവലിച്ച് വിബിൻ മോഹനനെയും പെപ്രയെ പിൻവലിച്ച് ദിമിയേയും കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പിടിമുറുക്കിയത് എന്ന കാര്യം പരിശീലകനായ ഫ്രാങ്ക്‌ ഡോവൻ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. മത്സരത്തിന് നിയന്ത്രണം ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തത് ആ നിമിഷം മുതലാണ് എന്നാണ് കോച്ച് പറഞ്ഞത്.

ഞങ്ങൾക്ക് മത്സരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.ആദ്യ പകുതിയിലായിരുന്നു ഞങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്.അവർക്ക് സ്‌പേസുകൾ ലഭിച്ചിരുന്നു. പക്ഷേ മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനുശേഷം ഞങ്ങൾ രണ്ടു മാറ്റങ്ങൾ വരുത്തി.വിബിനും ദിമിയും വന്നതോടുകൂടിയാണ് കാര്യങ്ങൾ മാറിയത്.ഞങ്ങൾ പന്തിനുമേൽ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തു.അതിനുശേഷമാണ് ലൂണയുടെ ഫന്റാസ്റ്റിക് ഗോൾ പിറന്നത്.ഒരു ഗോളിന്റെ വിജയം നേടാൻ കഴിഞ്ഞു,അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്,കോച്ച് ഡോവൻ പറഞ്ഞു.

ലൂണയുടെ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത് ദിമിയായിരുന്നു.ആ രണ്ട് താരങ്ങളും വന്നതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചത്. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ രണ്ടു താരങ്ങളും ഉണ്ടാവാനുള്ള സാധ്യതകൾ വളരെയേറെയാണ്.

Frank Dauwenindian Super leagueKerala Blasters
Comments (0)
Add Comment