എന്തൊരു വിധിയിത്?റഫറി തന്നെ വില്ലൻ,ഇവാൻ തിരിച്ചു വരുമ്പോൾ ഫ്രാങ്കിന് പുറത്തിരിക്കേണ്ടിവരും,

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്.നെസ്റ്ററായിരുന്നു നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയിരുന്നത്. എന്നാൽ ഡാനിഷ് കേരള ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു.

ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.എന്നാൽ അതെല്ലാം പാഴാവുകയായിരുന്നു.രണ്ട് ഷോട്ടുകൾ നിർഭാഗ്യം കൊണ്ട് ഗോളാവാതെ പോയി. അർഹിച്ച ഒരു പെനാൽറ്റി റഫറി നിഷേധിക്കുകയും ചെയ്തു. അങ്ങനെ എല്ലാംകൊണ്ടും നിർഭാഗ്യം വേട്ടയാടിയ ഒരു മത്സരമായിരുന്നു ഇത്.

മാത്രമല്ല മത്സരത്തിനിടയിൽ റഫറി മറ്റൊരു പണികൂടി കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഫ്രാങ്ക്‌ ഡോവന് ഇന്നലത്തെ മത്സരത്തിൽ ഒരു യെല്ലോ കാർഡ് ലഭിച്ചിട്ടുണ്ട്. സൈഡ് ബെഞ്ചിലെ പ്രശ്നങ്ങളെ തുടർന്നാണ് റഫറി യെല്ലോ കാർഡ് നൽകിയത്. ഇത് രണ്ടാമത്തെ യെല്ലോയാണ് ഫ്രാങ്ക്‌ സീസണിൽ വഴങ്ങുന്നത്.

അതിനർത്ഥം അടുത്ത ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ടീമിനോടൊപ്പം തുടരാൻ ഫ്രാങ്ക്‌ ഡോവന് സാധിക്കില്ല എന്നുള്ളത് തന്നെയാണ്.ഇവാൻ വുകുമനോവിച്ച് അടുത്ത മത്സരത്തിലാണ് സൈഡ് ലൈനിലേക്ക് തിരിച്ചെത്തുക. പക്ഷേ അപ്പോൾ ഫ്രാങ്കിന്റെ സാന്നിധ്യം അദ്ദേഹത്തോടൊപ്പം ഉണ്ടാവില്ല. എന്നിരുന്നാലും ഇവന്റെ തിരിച്ചുവരവ് ആരാധകർക്ക് ആശ്വാസം നൽകുന്ന ഒന്നുതന്നെയാണ്.

10 മത്സരങ്ങളിൽ നിന്നായിരുന്നു ഇവാന് വിലക്ക് ലഭിച്ചിരുന്നത്. ആ പത്ത് മത്സരങ്ങളിലും ഫ്രാങ്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത്. അതിൽ നിന്ന് 4 വിജയങ്ങളും മൂന്നു സമനിലയും മൂന്ന് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ആകെ 19 ഗോളുകൾ നേടിയപ്പോൾ 14 ഗോളുകൾ വഴങ്ങി.അങ്ങനെ മുഖ്യ പരിശീലകനായി കൊണ്ടുള്ള ഫ്രാങ്കിന്റെ ചുമതല അവസാനിക്കുകയാണ്.

Frank DauwenIvan VukomanovicKerala Blasters
Comments (0)
Add Comment