ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് സൂപ്പർ താരമായ അലക്സാൻഡ്രെ കോയെഫിനെ സ്വന്തമാക്കിയിരുന്നത്.അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി രണ്ട് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ഇതുവരെ ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. എന്നാൽ സെന്റർ ബാക്ക് പൊസിഷനിലും വിംഗ് ബാക്ക് പൊസിഷനിലും ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതുവരെ മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
നേരത്തെ ഫ്രഞ്ച് ലീഗിലും സ്പാനിഷ് ലീഗിലുമൊക്കെ കളിച്ചിട്ടുള്ള താരമാണ് കോയെഫ്.32 കാരനായ താരം യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം ഇവിടത്തെ ആരാധകരാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല മുൻപേ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ള ഫ്രഞ്ച് താരങ്ങളോട് ഇതേക്കുറിച്ച് അഭിപ്രായം തേടിയിരുന്നുവെന്നും കോയെഫ് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ള താരങ്ങളാണ് ബെർണാഡ് മെന്റിയും റൊമായിൻ ഫിലിപ്പോടൂക്സും. ഞാൻ ഇവിടേക്ക് സൈൻ ചെയ്യുന്ന സമയത്ത് അവരെ വിളിച്ചിരുന്നു.കൊച്ചിയെ കുറിച്ച് നല്ലത് മാത്രമാണ് അവർ പറഞ്ഞിട്ടുള്ളത്.ഈ സ്റ്റേഡിയത്തെ കുറിച്ചും ആരാധകരെ കുറിച്ചും അവർ പറഞ്ഞു. യൂറോപ്പിൽ പോലും ഇത്തരത്തിലുള്ള ആരാധകരെ കാണാൻ കഴിയില്ല എന്നായിരുന്നു അവർ പറഞ്ഞിരുന്നത് ‘ ഇതാണ് കോയെഫ് വ്യക്തമാക്കിയിട്ടുള്ളത്.
ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ വലിയ പങ്കാളിത്തം രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആരാധകരെ ഇനി സ്റ്റേഡിയത്തിലേക്ക് പ്രതീക്ഷിക്കാം.ഇനി ബംഗളൂരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത ഹോം മത്സരം കളിക്കുക.അതിനു മുൻപ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു എവേ മത്സരം കളിക്കുന്നുണ്ട്.