പറ പറക്കും നോഹ..ബ്ലാസ്റ്റേഴ്സിൽ എത്തിയശേഷമുള്ള കണക്കുകൾ അമ്പരപ്പിക്കുന്നത്!
കഴിഞ്ഞ രണ്ടു വർഷക്കാലം ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടി കളിച്ച താരമാണ് നോഹ സദോയി.ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയിരുന്നത്.ഈ താരത്തെ എത്തിക്കാൻ കഴിഞ്ഞത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ നേട്ടമായി കൊണ്ട് പലരും വിലയിരുത്തിയിരുന്നു. അത്തരത്തിലുള്ളവരെ നോഹ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.ഗംഭീര പ്രകടനമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്.
ഡ്യൂറന്റ് കപ്പിലാണ് താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു തുടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ഹാട്രിക്കുകൾ താരം നേടുകയായിരുന്നു. 6 ഗോളുകൾ നേടിയ നോഹ ഡ്യൂറന്റ് കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു.ഇന്ത്യൻ സൂപ്പർ ലീഗിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല.
നോഹ പറ പറക്കുകയാണ് എന്ന് പറയേണ്ടിവരും.കേരള ബ്ലാസ്റ്റേഴ്സിനെയും ചുമലിൽ ഏറ്റി കൊണ്ടാണ് അദ്ദേഹം പറക്കുന്നത്. ഐഎസ്എല്ലിൽ നാലു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. അതിൽ മൂന്ന് മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹയാണ്.മാത്രമല്ല കഴിഞ്ഞ വീക്കിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്സിൽ എത്തിയതിനുശേഷം ഉള്ള അദ്ദേഹത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. 8 മത്സരങ്ങളിൽ നിന്ന് 12 ഗോൾ പങ്കാളിത്തങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതായത് 9 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 5 തവണയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്ദേഹം സ്വന്തമാക്കിയത്.അതായത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റം നേടി. കൂടാതെ ഗോൾ എന്ന് ഉറച്ച ഒരു മുന്നേറ്റം അദ്ദേഹം നടത്തിയിരുന്നു.എന്നാൽ ബോക്സിനകത്ത് ഫൗൾ ചെയ്യപ്പെട്ടു.പെനാൽറ്റി നൽകാൻ റഫറി തയ്യാറായതുമില്ല.അല്ലായിരുന്നുവെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെ. ഏതായാലും കളം മുഴുവനും നിറഞ്ഞു കളിക്കുന്ന ഒരു നോഹയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.