ഗെയിം പ്ലാൻ കൃത്യമായി നടപ്പിലാക്കി: തോൽവിയെ കുറിച്ച് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.കൊച്ചിയിൽ വെച്ചു കൊണ്ട് ഇത് തുടർച്ചയായ രണ്ടാം തോൽവിയാണ് വഴങ്ങുന്നത്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.കൂടാതെ റഫറി വില്ലനാവുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ബ്ലാസ്റ്റേഴ്സാണ്.പിന്നീട് രണ്ട് ഗോളുകൾ വഴങ്ങി കൊണ്ട് മത്സരം കൈവിടുകയായിരുന്നു. എന്നാൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗെയിം പ്ലാൻ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ പറഞ്ഞിട്ടുണ്ട്. മത്സരശേഷമുള്ള പ്രസ് കോൺഫറൻസിൽ വേറെയും കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘ ഞങ്ങൾ നല്ല നിലയിൽ തന്നെയാണ് കളിയെ സമീപിച്ചത്.മത്സരത്തിൽ ഗെയിം പ്ലാൻ കൃത്യമായി നടപ്പിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു.വൈഡ് ഏരിയകൾ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ഗെയിം പ്ലാൻ കൃത്യമായി നടപ്പിലാക്കിയത് കൊണ്ടാണ് ആദ്യ ഗോൾ ഞങ്ങൾക്ക് നേടാൻ സാധിച്ചത്.ആദ്യപകുതിയിൽ മത്സരം നിയന്ത്രിച്ചത് ഞങ്ങൾ തന്നെയായിരുന്നു. പക്ഷേ സമനില ഗോൾ വഴങ്ങിയത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഞങ്ങൾ നോവയെ കൊണ്ട് വന്നു. ആദ്യപകുതിയുടെ അവസാനത്തിൽ ഗോൾ വഴങ്ങേണ്ടിവന്നത് തീർത്തും നിരാശപ്പെടുത്തുന്ന കാര്യമാണ് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ആദ്യപകുതിയിൽ നല്ല രീതിയിൽ കളിച്ചു എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.എന്നാൽ രണ്ടാം പകുതിയിൽ അതിനോട് നീതിപുലർത്താൻ കഴിയാതെ പോയത് തിരിച്ചടിയായി പോയി എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്സിന് ഒരുപാട് പോരായ്മകൾ ഉണ്ട്.അതെല്ലാം പരിഹരിക്കപ്പെട്ടാൽ മാത്രമാണ് വിജയങ്ങൾ നേടാൻ സാധിക്കുക.ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ബ്ലാസ്റ്റേഴ്സ് മികച്ച രൂപത്തിൽ തയ്യാറെടുപ്പ് നടത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.