അർജന്റീന കഴിഞ്ഞ ഫ്രണ്ട്ലി മത്സരത്തിൽ ആസ്ട്രേലിയയെയായിരുന്നു തോൽപ്പിച്ചിരുന്നത്. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ലിയോ മെസ്സിയുടെയും പെസല്ലയുടെയും ഗോളുകളായിരുന്നു അർജന്റീനക്ക് ജയം നൽകിയിരുന്നത്. ഇന്തോനേഷ്യക്കെതിരെയുള്ള മത്സരത്തിനു വേണ്ടി അർജന്റീന ഇൻഡോനേഷ്യയിൽ എത്തിക്കഴിഞ്ഞു.
ലയണൽ മെസ്സി,എയ്ഞ്ചൽ ഡി മരിയ,ഒറ്റമെന്റി എന്നിവർ ഈ മത്സരത്തിന്റെ ഭാഗമാവില്ല.അവർ തിരിച്ചു പോയിട്ടുണ്ട്.സ്കലോനിയാണ് തിരികെ പോവാനുള്ള അനുമതി നൽകിയത്. അതുകൊണ്ടുതന്നെ പല വ്യത്യാസങ്ങളും ഈ ഇൻഡോനേഷ്യക്കെതിരെയുള്ള മത്സരത്തിൽ സ്കലോനി വരുത്തും.യുവ താരങ്ങളായ ഗർനാച്ചോയും ജൂലിയൻ ആൽവരസും സ്റ്റാർട്ട് ചെയ്യും.പോസ്സിബിൾ ലൈനപ്പ് ഇതാണ്.
Emiliano Martínez or Gerónimo Rulli; Nahuel Molina, Leonardo Balerdi, Germán Pezzella or Facundo Medina, Marcos Acuña; Exequiel Palacios, Leandro Paredes, Giovani Lo Celso, Lucas Ocampos; Julián Álvarez and Alejandro Garnacho or Nicolás González.
ഗർനാച്ചോ കഴിഞ്ഞ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.ജൂലിയനും ഗർനാച്ചോയും മികച്ച ഫോമിലാണ് കളിക്കുന്നത്. അർജന്റീനയുടെ ഈ യുവ താരങ്ങൾ ഇൻഡോനേഷ്യയെ കത്തിച്ച് ചാമ്പലാക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരുപാട് ആരാധകരുണ്ട്.