മെസ്സിയെ കാണാൻ വേണ്ടി മാത്രം MLS സബ്സ്ക്രിപ്ഷൻ എടുത്ത ആളാണ് ഞാൻ, അർജന്റീനയുടെ സൂപ്പർ താരം വെളിപ്പെടുത്തുന്നു.
ലയണൽ മെസ്സി വന്നതിനുശേഷമാണ് എംഎൽഎസിന് ഫുട്ബോൾ ആരാധകർക്കിടയിൽ കൂടുതൽ പ്രചാരം ലഭിച്ചത്. ഇപ്പോൾ ഇന്റർ മയാമിയുടെ മത്സരങ്ങൾ കാണാൻ വേണ്ടി ആളുകൾ സമയം കണ്ടെത്താറുണ്ട്. മെസ്സിയുടെ പ്രകടനം കാണുക എന്നതുകൊണ്ടുതന്നെ ഇന്റർ മയാമിയുടെ മത്സരങ്ങൾക്ക് പ്രേക്ഷകർ ഏറെയാണ്.എംഎൽഎസ് ടെലികാസ്റ്റിംഗ് നടത്തുന്ന ആപ്പിൾ ടിവിക്ക് വരുമാനത്തിന്റെ കാര്യത്തിലും സബ്സ്ക്രിപ്ഷന്റെ കാര്യത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ലയണൽ മെസ്സി വന്നതിനുശേഷം ഏകദേശം 30 മില്യൺ ഡോളറോളം അധികമായി നേടാൻ ആപ്പിൾ ടിവിക്ക് കഴിഞ്ഞു എന്നായിരുന്നു ഈയിടെ വന്ന റിപ്പോർട്ടുകൾ. ഒരുപാട് ആളുകൾ സബ്സ്ക്രിപ്ഷൻ എടുക്കുന്നുണ്ട്. അതിലൊരു താരമാണ് അർജന്റീനയുടെ ഡിഫൻഡറായ ജർമൻ പെസല്ല. ലയണൽ മെസ്സിയെ കാണാൻ വേണ്ടി MLS സബ്സ്ക്രിപ്ഷൻ താനെടുത്തു എന്നാണ് ഈ അർജന്റീന താരം പറഞ്ഞിട്ടുള്ളത്.
ഇന്റർ മയാമിക്കൊപ്പമുള്ള ലയണൽ മെസ്സിയുടെ മത്സരം കാണാൻ വേണ്ടി മാത്രം ഞാൻ എംഎൽഎസ് സബ്സ്ക്രിപ്ഷൻ എടുത്തിട്ടുണ്ട്.മെസ്സി എല്ലാവരെയും വളരെയധികം മോട്ടിവേറ്റ് ചെയ്യുന്നു.മെസ്സി കളിക്കുന്നത് കാണാൻ തന്നെ ഒരു സന്തോഷമാണ്.അദ്ദേഹം ഇനിയും ഒരുപാട് വർഷക്കാലം അർജന്റീനയുടെ നാഷണൽ ടീമിനോടൊപ്പം കളിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,പെസല്ല പറഞ്ഞു.
ഇന്റർ മയാമിയിൽ മികച്ച പ്രകടനം നടത്തുന്ന മെസ്സി അത് തുടരുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും അർജന്റീനക്കൊപ്പം കളിക്കുക.ഇക്വഡോർ,ബൊളീവിയ എന്നിവർക്കെതിരെയാണ് അർജന്റീന കളിക്കുന്നത്. മയാമിയിൽ 11 മത്സരങ്ങളിൽ നിന്ന് മെസ്സി 16 ഗോൾ കോണ്ട്രിബൂഷൻസ് നേടിയിട്ടുണ്ട്.